Latest News

ശിക്കാരി ശംഭുവിലെ മാജിക്കുകാരന്‍; മധുരരാജയിലെ ഇന്‍സ്‌പെക്ടറും; നടനും നിര്‍മാതാവുമായ ആര്‍ കെ സുരേഷ് വിവാഹിതനായി

Malayalilife
ശിക്കാരി ശംഭുവിലെ മാജിക്കുകാരന്‍; മധുരരാജയിലെ ഇന്‍സ്‌പെക്ടറും; നടനും നിര്‍മാതാവുമായ ആര്‍ കെ സുരേഷ് വിവാഹിതനായി

ടനും നിര്‍മാതാവുമായ ആര്‍ കെ സുരേഷ് വിവാഹിതനായി. ധര്‍മ ധുരൈ, താരൈ താപട്ടൈ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ ആര്‍ കെ സുരേഷ് 'ശിക്കാരി ശംഭു 'എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്കും സുപരിചിതനായത്. ചിത്രത്തില്‍ നായികയുടെ അച്ഛനായിട്ടാണ് സുരേഷ് എത്തിയത്. മധുരരാജയിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി വേഷമിട്ടിട്ടുണ്ട്. 

ബിസിനസ്സുകാരിയായ മധുവാണ് സുരേഷിന്റെ വധു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹച്ചടങ്ങില്‍ പതിനഞ്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്. എം.പത്മകുമാര്‍ ജോജുവിനെ നായകനാക്കി ഒരുക്കിയ ജോസഫിന്റെ തമിഴ് റീമേക്കായ 'വിചിത്തിരന്‍' ആണ് സുരേഷിന്റെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ ചിത്രം. സുരേഷാണ് തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്.

ജോജു ചെയ്ത വേഷത്തില്‍ ആര്‍ കെ സുരേഷാണ് ചിത്രത്തില്‍ എത്തുന്നത്. സിനിമയില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ആര്‍ കെ സുരേഷ് എത്തുന്നത്. ഷംന കാസിമും ചിത്രത്തിലുണ്ട്. ബാലയാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഉള്ളടക്കത്തിന്റെ പ്രാധാന്യം നോക്കിയാണ് താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് വളരെ ആകര്‍ഷിച്ചെന്നും ആര്‍ കെ സുരേഷ് പറഞ്ഞിരുന്നു. മലയാളത്തിന് സമാനമായി ഏതെങ്കിലും മലയടിവാരം തന്നെയായിരിക്കും തമിഴ് പതിപ്പിലും പ്രധാന ലൊക്കേഷനാകുക. ജോസഫിന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ ഭാരം കുറയ്ക്കുകയും പ്രായമായ ഗെറ്റപ്പിന് ഭാരം കൂട്ടുകയും വേണം. ഈ കഥാപാത്രം തന്റെ കരിയറില്‍ നേട്ടമാകുമെന്ന് കരുതുന്നതായും ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പ്രതികരിച്ചു.

Read more topics: # R. K. Suresh ,# wedding,# madhu
RK Suresh confirms secret wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES