Latest News

വെണ്ണലയിലെ വീട്ടിലെക്ക് അനുശോചനവുമായെത്തി താരങ്ങളും സിനിമാ പിണണി പ്രവര്‍ത്തകരും; കാവ്യയുടെ അ്ച്ഛന്റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍; നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകള്‍ മറക്കാനാല്ലെന്ന് കുറിച്ച് അനൂപ മേനോന്‍

Malayalilife
വെണ്ണലയിലെ വീട്ടിലെക്ക് അനുശോചനവുമായെത്തി താരങ്ങളും സിനിമാ പിണണി പ്രവര്‍ത്തകരും; കാവ്യയുടെ അ്ച്ഛന്റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍; നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകള്‍ മറക്കാനാല്ലെന്ന് കുറിച്ച് അനൂപ മേനോന്‍

കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ വിട പറഞ്ഞത്. തിങ്കളാഴ്ച രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നെയിലായിരുന്നു മരണം. പിന്നീട് മൃതദേഹം കൊച്ചി വെണ്ണലയിലേ വീട്ടിലേക്ക് കൊണ്ടുവരുകയും ഇന്ന് സംസ്‌കാരം നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. 

കൊച്ചിയിലെ വീട്ടിലേക്ക് സിനിമാ രംഗത്ത് നിന്ന് നിരവധി പേരാണ് അനുശോചനവുമായി എത്തുന്നത്,. നടി ജോമോള്‍, ടിനി ടോം, അന്‍സിബ, പ്രിയങ്ക,  കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ, നടന്‍ ജിഷ്ണുവിന്റെ പിതാവ് തുടങ്ങി നിരവധി പേര്‍ അനിശോചനം അറിയിക്കാനായി നേരിട്ടെത്തി.

സംവിധായകനും നടനുമായ അനൂപ് മേനോന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്.'വിട മാധവന്‍ ചേട്ടാ... ഷീ ടാക്‌സിയുടെ ഷൂട്ടിനായി ഷിംലയിലും കൂര്‍ഗിലും നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകള്‍ ഒരിക്കലും മറക്കാനാകില്ല. നിങ്ങള്‍ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,'' അനൂപ് മേനോന്‍ കുറിച്ചു.

കാവ്യയ്ക്കും കൊച്ചുമകള്‍ക്കുമൊപ്പം ചെന്നൈയില്‍ ആയിരുന്നു പി മാധവനും ഭാര്യയും താമസിച്ചിരുന്നത്. മകന്‍ മിഥുനും ഭാര്യ റിയയും ഓസ്ട്രേലിയയില്‍ നിന്നും എത്തിയത്തിനു ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍.കാസര്‍ഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്‌റ്റൈല്‍സ് ഉടമയുമാണ് പി മാധവന്‍. കരിയറിലും ജീവിതത്തിലും കാവ്യയുടെ നട്ടെല്ലും കരുത്തുമായിരുന്നു മാധവന്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMEER. H (@_ameer_.h)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMEER. H (@_ameer_.h)

Read more topics: # പി മാധവന്‍
Kavya Madhavan father funeral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES