പുഷ്പ' സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന ആര്‍സി17 ല്‍ നായകനായി രാം ചരണ്‍

Malayalilife
 പുഷ്പ' സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന ആര്‍സി17 ല്‍ നായകനായി രാം ചരണ്‍

'പുഷ്പ' സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായ് ഗ്ലോബല്‍ സ്റ്റാര്‍ രാം ചരണ്‍ എത്തുന്നു. എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'ന്റെ വമ്പന്‍ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 

'ആര്‍സി17' എന്നാണ് ചിത്രത്തിന് താല്‍കാലികമായ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തില്‍ ഗംഭീരമായ് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. 

2018 മാര്‍ച്ച് 30ന് റിലീസ് ചെയ്ത സുകുമാര്‍ ചിത്രം 'രംഗസ്ഥലം'ത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ശേഷം രാം ചരണ്‍, സുകുമാര്‍, മൈത്രി മൂവി മേക്കേഴ്സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇവര്‍ വീണ്ടും ഒന്നിക്കുന്നതോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമൊരു പാന്‍-ഇന്ത്യ സിനിമാറ്റിക് അനുഭവം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. പിആര്‍ഒ: ശബരി.

Read more topics: # ആര്‍സി17
RC 17 ramcharan movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES