'പുള്ളി' ലിറിക്കല്‍ വീഡിയോ പുറത്ത്... 

Malayalilife
'പുള്ളി' ലിറിക്കല്‍ വീഡിയോ പുറത്ത്... 

'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹന്‍, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി ' എന്ന് ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

ജിജു അശോകന്‍ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്ന് ഗണേഷ് സുന്ദരം ആലപിച്ച 'പടയില്ലാതെ പോരിന്....' എന്ന ആരംഭിക്കുന്ന പ്രൊമോ സോങാണ് റിലീസായത്. ഡിസംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍  ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍,ശ്രീജിത്ത് രവി,സെന്തില്‍ കൃഷ്ണ,  വിജയകുമാര്‍ സുധി കോപ്പ,ബാലാജി ശര്‍മ്മ, വെട്ടുക്കിളി പ്രകാശ്, രാജേഷ് ശര്‍മ്മ, അബിന ബിനോ, ബിനോയ്, മുഹമ്മദ് ഇരവട്ടൂര്‍ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  ബിനു കുര്യന്‍  നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക്  മനുഷ്യര്‍(മ്യൂസിക് ബാന്റ് )സംഗീതം പകരുന്നു. എഡിറ്റര്‍-ദീപുജോസഫ്.  ലൈന്‍ പ്രൊഡ്യുസര്‍- കെ ജി രമേശ്,കോ പ്രൊഡ്യുസര്‍-ലേഖ ഭാട്ടിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു തോമസ്സ്, കല-പ്രശാന്ത് മാധവ്, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ഭവിനീഷ് ഭരതന്‍,പരസ്യക്കല-സിറോ ക്ലോക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സൈമണ്‍,വിവിന്‍ രാധാകൃഷ്ണന്‍,അസോസിയേറ്റ് ഡയറക്ടര്‍-ആതിര കൃഷ്ണന്‍ എ ആര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ഗൗതം ഗോരോചനം, മുഹമ്മദ് യാസിന്‍, സൗണ്ട്-ഗണേശ് മാരാര്‍, ആക്ഷന്‍- വിക്കി മാസ്റ്റര്‍.

ഫിനാന്‍സ് കണ്‍ട്രോളര്‍-ശ്രീക്കുട്ടന്‍ ധനേശന്‍,പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- അമല്‍ പോള്‍സണ്‍, പ്രൊഡക്ഷന്‍ മാനേജര്‍-അമല പോള്‍സണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ് വേണുഗോപാലന്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # പുള്ളി
Pulli Lyrical video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES