ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയും നിക്കും എന്നും വാർത്തകൾക്ക് വിരുന്നാണ്. വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ യാത്രകളും ആഘോഷങ്ങളും എന്നും വാർത്തയാകാറുമുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ അവധിയാഘോഷ ചിത്രങ്ങളും വൈറലാവുകയാണ്. പ്രിയങ്കയും നിക്കും സഹോദരങ്ങളും സുഹൃത്തുക്കളുമൊക്കെയായി മിയാമി അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് പ്രചരിക്കുന്നത്.. പ്രിയങ്ക തന്നെയാണ് മിയാമി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മൂന്ന് ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.നിക്കിന്റെ കവിളിൽ പ്രിയങ്ക ഉമ്മവയ്ക്കുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തേത് പ്രിയങ്കയും നിക്കും സഹോദരൻ ജോയും സോഫിയയുമുള്ള ചിത്രമാണ്. ഇവർക്കൊപ്പം മറ്റ് മൂന്ന് സുഹൃത്തുക്കളുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്
പ്രിയങ്കയ്ക്ക് പിന്നാലെ നിക്കും മിയാമി ആഘോഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ജോന്നസ് സഹോദകരന്മാർ ചേർന്ന് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മ്യൂസിക്കൽ ആൽബത്തിന്റെ പാട്ടിൽ നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോയാണ് നിക്ക് പങ്ക് വെച്ചിരിക്കുന്നത്. സക്കറിലെ ഗാനത്തിനായിരുന്നു പ്രിയങ്കയുടെ നൃത്തം. അതീവ ഗ്ലാമറസ്സായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.