ആറ് വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക ഇന്ത്യന്‍ സിനിമയിലേക്ക് റീ എന്‍ട്രി നടത്തുന്നത്. എസ്എസ് രാജമൗലി-മഹേഷ് ബാബു ചിത്രത്തിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനായാണ് പ്രിയങ്ക 30 കോടി രൂപ പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതാദ്യമായല്ല താരം ഉയര്‍ന്ന പ്രതിഫലം വാങ്ങി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ഷോ ആയ 'സിറ്റാഡലി'നായി 41 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. 30 കോടി എന്ന കൂറ്റന്‍ പ്രതിഫലത്തോടെ ദീപിക 'കല്‍ക്കി'യ്ക്കായി വാങ്ങിയ 20 കോടിയുടെ റെക്കോര്‍ഡ് ആണ് തകര്‍ന്നത്.
ആലിയ 15 കോടി വീതമാണ് സിനിമയ്ക്ക് വാങ്ങുന്നതെന്നും കരീന, കത്രീന, കിയാര, നയന്‍താര, സാമന്ത എന്നിവര്‍ 10 കോടി മുതല്‍ മുകളിലേക്കാണ് പ്രതിഫലം വാങ്ങുന്നത്. 2015 ല്‍ യുഎസിലേക്ക് താമസം മാറിയതിന് ശേഷം പ്രിയങ്ക ഇന്ത്യന്‍ സിനിമകളില്‍ നിന്ന് ഏറെക്കുറെ വിട്ടുനില്‍ക്കുകയായിരുന്നു.
അതേസമയം, 2019ല്‍ പുറത്തിറങ്ങിയ ദ സ്കൈ ഈസ് പിങ്ക് എന്ന ബോളിവുഡ് ചിത്രമാണ് പ്രിയങ്കയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ഇന്ത്യന്‍ ചിത്രം. തുടര്‍ന്ന് നിരവധി ഇംഗ്ലീഷ് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 2021ല്‍ പുറത്തിറങ്ങിയ പ്രിയങ്കയുടെ ദ വൈറ്റ് ടൈഗര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും റിലീസ് ചെയ്തിരുന്നു. എന്നാല്‍ തിയേറ്ററില്‍ ശ്രദ്ധ നേടിയില്ല.