സാധരണ മേശവിരിക്ക് 31000 രൂപ; കപ്പും സോസറിന്റെയും വില അയ്യായിരത്തിലധികം; ഹോംവെയര്‍ പ്രൊഡക്റ്റുകളുടെ ബിസിനസ് ആരംഭിച്ച പ്രിയങ്ക ചോപ്രയുടെ കമ്പനി സാധനങ്ങളുടെ വില അമ്പരപ്പിക്കുന്നത്; ട്രോളുമായി സോഷ്യല്‍മീഡിയയും

Malayalilife
topbanner
സാധരണ മേശവിരിക്ക് 31000 രൂപ; കപ്പും സോസറിന്റെയും വില അയ്യായിരത്തിലധികം; ഹോംവെയര്‍ പ്രൊഡക്റ്റുകളുടെ ബിസിനസ് ആരംഭിച്ച പ്രിയങ്ക ചോപ്രയുടെ കമ്പനി സാധനങ്ങളുടെ വില അമ്പരപ്പിക്കുന്നത്; ട്രോളുമായി സോഷ്യല്‍മീഡിയയും

ടുത്തിടെയാണ് ന്യൂയോര്‍ക്കില്‍ ഹോംവെയര്‍ പ്രൊഡക്റ്റുകളുടെ ബിസിനസ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആരംഭിച്ച കാര്യം പുറത്ത് വിട്ടത്. തന്റെ സംരംഭത്തിന് പ്രിയങ്ക പേരു നല്‍കിയിരിക്കുന്നത് സോന ഹോം എസെന്‍ഷ്യല്‍സ് എന്നാണ്. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കയുടെ കമ്പനിയിലെ സാധനങ്ങളുടെ വില വിവര പട്ടിക വലിയ ട്രോളുകള്‍ക്ക് കാരണമാകുകയാണ്.

നിസാരം ഒരു മേശ വിരിക്ക് 35000 രൂപ.ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ ഉത്പന്നങ്ങള്‍. സോന ഹോമിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പന്ന സ്‌ക്വയര്‍ ടേബിള്‍ക്ലോത്തിന്റെ വില 298 ഡോളറാണ്, അതായത് ഏകദേശം 23,469 രൂപ. കൂടാതെ പന്ന സ്‌ക്വയര്‍ ടേബിള്‍ക്ലോത്തിന് വില 398 ഡോളര്‍ആണ് (ഏകദേശം 31,450 രൂപ) വരുന്നതുമുണ്ട്.

സുല്‍ത്താന്‍സ് ഗാര്‍ഡന്‍ ടീ കപ്പും സോസറും 68 ഡോളര്‍മുതല്‍ (ഏകദേശം 5374 രൂപ) തുടങ്ങുന്നത്. അതേസമയം, സുല്‍ത്താന്‍സ് ഗാര്‍ഡന്‍ ചട്നി പോട്സ്, 6 എണ്ണത്തിന് 198 ഡോളര്‍, അതായത് ഏകദേശം 15,646 രൂപ. സോന ഹോമിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകള്‍ ആളുകള്‍ക്ക് അത്ര സ്വീകാര്യമായ ഒന്നല്ലായിരുന്നു. അമിതവിലയാണ് മിക്ക ഉത്പന്നങ്ങള്‍ക്കും ഈടാക്കുന്നതെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ വലിയ രീതിയില്‍ പ്രിയങ്കയെ ട്രോളും ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സാധനങ്ങളുടെ വില ചേര്‍ത്ത് വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് നടക്കുന്നത്. 35000 പൂപ വില മേശവിരി വെറുതെ വാങ്ങിവെക്കാന്‍ തരത്തില്‍ എനിക്ക് സമ്പന്നമാകണമെന്ന് ഒരാള്‍ മേശ വിരിയുടെ സ്‌ക്രീന്‍ഷോട്ട് ഉള്ള ചിത്രം ട്വീറ്റ് ചെയ്തു. മറ്റൊരു ഉപഭോക്താവ് പറഞ്ഞത് ഇങ്ങനെ, എനിക്ക് പുതിയ ഡിന്നര്‍ സെറ്റ് വേണം എന്നാല്‍ ഒരു പ്ലേറ്റിന് 60 ഡോളറും. മിസ് ചോപ്ര, നിങ്ങള്‍ക്ക് ഭ്രാന്താണ്.' നിരവധി ഇന്ത്യന്‍, ഹോളിവുഡ് പ്രൊജക്റ്റുകളിലെ അഭിനയത്തിലൂടെ പ്രിയങ്ക ചോപ്ര അവരുടെ അഭിനയ മികവ് കാണിച്ചിട്ടുള്ളതാണ്. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല ബിസിനസുകളും ഇന്‍വെസ്റ്റുമെന്റകളിലും തനിക്ക് തന്റേതായ ഇടം നേടിയെടുക്കാന്‍ പ്രിയങ്ക ശ്രമിച്ചിട്ടുണ്ട്. 2015 ല്‍ മുംബൈയില്‍ തുടങ്ങിയ ഒരു ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ് പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ്.


2014 ല്‍ തുടങ്ങിയ ബംബിള്‍ ഡേറ്റിം?ഗ് ആപ്പിലും പ്രിയങ്ക നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ 2018 ലാണ് പ്രിയങ്ക ചോപ്ര ഡേറ്റിംഗ് ആപ്പുകളുടെ രംഗത്തേക്ക് കടക്കാന്‍ തീരുമാനിച്ചത്. 2018-ല്‍, പ്രിയങ്ക ചോപ്ര ബോര്‍ഡ് ഓഫ് ട്രസ്റ്റിയില്‍ ചേരുകയും സ്ത്രീകളെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗിലേക്ക് ആകര്‍ഷിക്കുന്നതില്‍ സജീവ പങ്ക് വഹിക്കാന്‍ സ്‌കൂളില്‍ നിക്ഷേപിക്കുകയും ചെയ്തു.

പ്രിയങ്ക ചോപ്ര തന്റെ പുതിയ ഹെയര്‍കെയര്‍ ബ്രാന്‍ഡായ അനോമലി ഹെയര്‍കെയര്‍ യുഎസില്‍ മാത്രമായി പ്രഖ്യാപിച്ചു. കൂടാതെ ന്യൂയോര്‍ക്കില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റും തുടങ്ങിയിരുന്നു.

Priyanka Chopra Sona Home Gets Mercilessly Trolled

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES