ഒറ്റ കണ്ണിറുക്കലിലീലുടെ തരംഗമായി മാറിയ മലയാളി പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം അഡാര്‍ ലൗവിലെ നായിക പിന്നീട് മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യമുഴുവന്‍ ആരാധകരുള്ള താരമായി മാറിയിരുന്നു. പ്രിയ അഭിനയിച്ച ഗാനരംഗങ്ങളും പരസ്യചിത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇടയ്ക്ക് പ്രിയക്ക് തലക്കനമാണ്, അഹങ്കാരമാണ് തുടങ്ങിയ മട്ടില്‍ വാര്‍ത്തകളെത്തിയതോടെ എന്തുചെയ്താലും ട്രോളുകളാണ് പ്രിയയ്ക്ക് ഏറെയും ലഭിച്ചത്.
എന്നാല്‍ ഇപ്പോള്‍ പ്രിയ തന്റെ ഇന്‍സ്റ്റയില്‍ ഒരു പാട്ടുപാടി രംഗത്തെത്തിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ചലഞ്ചിന്റെ ഭാഗമായി പ്രിയ പോസ്റ്റ് ചെയ്ത പാട്ടാണ് ഇപ്പോള്‍ ഇന്ററ്റാഗ്രാമില്‍ വൈറലാകുന്നത്. അസുഖം ബാധിച്ച കുട്ടിക്ക് ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയുള്ള ചലഞ്ചാണ് ഇത്. എന്നാല്‍ ഇതിന് താഴെയും മിണ്ടാതിരി ട്രോള്‍ ഇപ്പോഴെത്തുമെന്ന തരത്തില്‍ കമന്റെത്തുന്നുണ്ട്. പലരും പ്രിയയെ ട്രോളുന്നുമുണ്ട്. നല്ലത് കണ്ടാലും അഭിനന്ദിക്കാന്‍ മലയാളി തയ്യാറാകില്ലെന്നാണ് പ്രിയയുടെ ആരാധകര്‍ പറയുന്നത്.