Latest News

പ്രിയാ വാര്യരുടെ പരസ്യം പിൻവലിച്ചത് കാലവധി തീർന്നതിനാൽ; നടിയുമായി ഒപ്പിട്ടിരുന്ന കരാർ തീർന്നു; അഭിനയം മോശമായതിനെ തുടർന്ന് മഞ്ചിന്റെ പരസ്യം പിൻവലിച്ചുവെന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി കമ്പനി

Malayalilife
പ്രിയാ വാര്യരുടെ പരസ്യം പിൻവലിച്ചത് കാലവധി തീർന്നതിനാൽ; നടിയുമായി ഒപ്പിട്ടിരുന്ന കരാർ തീർന്നു; അഭിനയം മോശമായതിനെ തുടർന്ന് മഞ്ചിന്റെ പരസ്യം പിൻവലിച്ചുവെന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി കമ്പനി

അഭിനയം മോശമായതിനെ തുടർന്ന് പ്രിയാ വാര്യർ നായികയായി അഭിനയിച്ച മഞ്ചിന്‌റെ പരസ്യം പിൻവലിച്ചുവെന്ന വാർത്ത ട്രോളർമാരടക്കം ആഘോഷമാക്കിയിരുന്നു. എന്നാൽ പരസ്യം പിൻവലിക്കാൻ കാരണം പ്രിയയുടെ അഭിനയത്തിന്റെ പ്രശ്‌നമല്ലെന്നും പരസ്യത്തിന്റെ കാലാവധി തീർന്നതുകൊണ്ടാണ് പരസ്യം പിൻവലിക്കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. നടിയുമായി ഒപ്പിട്ടിരുന്ന കരാറിന്റെ കാലാവധി പൂർത്തിയായതായും കമ്പനി വ്യക്തമാക്കി.

തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലാണ് പ്രിയയുടെ പരസ്യം റിലീസ് ചെയ്തത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് ഇവർ പ്രതിഫലമായി ഈടാക്കിയതെന്നാണ് റിപ്പോർട്ട്. 

എന്നാൽ പരസ്യം പിൻവലിച്ചതോടെ പ്രിയവാര്യരുടെ പെർഫോമൻസിൽ അണിയറ പ്രവർത്തകർ നിരാശരായിരുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുക യായിരുന്നു. ചിത്രീകരണ ത്തിനിടയിൽ നിരവധി തവണ റീടേക്കുകൾ വേണ്ടിവന്നിട്ടും താരത്തിന് പെർഫോമൻസ് നന്നാക്കാൻ കഴിഞ്ഞില്ലെന്നും നിർമ്മാതാക്കളുടെ അതൃപ്തികാരണമാണ് പരസ്യം പിൻവലിക്കുന്നതെന്നും പ്രചാരണം.

Priya Varrier dvertisement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES