Latest News

പിറന്നാളിനയച്ച ആശംസാകാര്‍ഡിലെ അര്‍ത്ഥം ചോദിക്കാന്‍ വീട്ടിലെത്തിയ ടോവിനോ; താരത്തിന്റെ പിറന്നാളിന് പൃഥ്വിയുടെ പോസ്റ്റിന് താഴെ ആരാധകന്റെ അടുത്ത കിടിലന്‍ ട്രോളും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍ കമന്റ്...!

Malayalilife
പിറന്നാളിനയച്ച ആശംസാകാര്‍ഡിലെ അര്‍ത്ഥം ചോദിക്കാന്‍ വീട്ടിലെത്തിയ ടോവിനോ; താരത്തിന്റെ പിറന്നാളിന് പൃഥ്വിയുടെ പോസ്റ്റിന് താഴെ ആരാധകന്റെ അടുത്ത കിടിലന്‍ ട്രോളും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍  കമന്റ്...!

സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ട്രോളന്മാരുടെ ട്രോളുകള്‍. താരങ്ങളെയും പിന്തുടര്‍ന്ന് ദിനം തോറും ചിരിയടക്കാവാത്ത വിധം ട്രോളുകള്‍ കൊണ്ട് ആഘോഷമാക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലൂീസിഫര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിന് ആരാധകനൊരുക്കിയ കിടിലന്‍ തര്‍ജ്ജമ ട്രോള്‍ വൈറലായിരുന്നു.

അതിനു പിറകെയാണ് അടുത്ത ട്രോളുമായി എത്തിയിരിക്കുന്നത്. ടോവിനോയുടെ പിറന്നാളിന് ആശംസകള്‍ അറിയിച്ച് ചിത്രം പങ്ക് വെച്ച് പൃഥിയുടെ പോസ്റ്റിനടിയിലാണ് ട്രോളന്മാരുടെ അടുത്ത ആഘോഷം. 'പിറന്നാള്‍ ആശംസകര്‍ സഹോദരാ' എന്നായിരുന്നു പൃഥ്വിയുടെ സന്ദേശം. അതിനോടൊപ്പം ലൂസിഫറിന്റെ ലൊക്കേഷനിലെ ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചു. അതിന് ഒരു ആരാധകന്‍ എഴുതിയ രസകരമായ കമന്റാണ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ വൈറലായിരിക്കുന്നത്.

'അയച്ചു കിട്ടിയ ആശംസകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അര്‍ഥം ചോദിക്കുന്ന ടൊവിനോ' എന്നായിരുന്നു. എന്തായാലും എന്നത്തെ പോലെയും വിമര്‍ശിക്കാതെ പൃഥിയുടെ ഇംഗ്ലീഷിനെ കുറിച്ച് ചിരിപ്പികൊണ്ടായിരുന്നു ട്രോളന്മാരുടെ ട്രോളുകള്‍. 


 

Prithviraj,wishes to tovino,troll comment of fan,viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES