Latest News

മോഹന്‍ലാലിനും ഫാസിലിനുമൊപ്പമുള്ള ആദ്യ ഷോട്ടിനെക്കുറിച്ച് പങ്കുവച്ച് പൃഥ്വിരാജ്

Malayalilife
 മോഹന്‍ലാലിനും ഫാസിലിനുമൊപ്പമുള്ള ആദ്യ ഷോട്ടിനെക്കുറിച്ച്  പങ്കുവച്ച് പൃഥ്വിരാജ്

മലയാളസിനിമയുടെ ഇതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച് മുന്നോട്ടു കുതിക്കുകയാണ് ലൂസിഫർ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ നൂറു കോടി കളക്റ്റ് ചെയ്ത് വിസ്മയമായി തീർന്നു കഴിഞ്ഞു ഈ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം. ഇന്ത്യൻ സിനിമയുടെ രണ്ടു ഇതിഹാസങ്ങൾക്കൊപ്പം ആദ്യചിത്രത്തിന്റെ ആദ്യഷോട്ട് സംവിധാനം ചെയ്യാൻ കഴിഞ്ഞ നിയോഗ മുഹൂർത്തത്തെ ഓർമ്മിച്ച് പൃഥ്വിരാജ് പങ്ക് വച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഗുരുതുല്യനായ ഫാസിലിനും തന്റെ പ്രിയതാരം മോഹൻലാലിനും ഒപ്പം ആദ്യസിനിമയ്ക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞ സന്തോഷത്തിലും അഭിമാനത്തിലുമാണ് പൃഥ്വി. മോഹൻലാലിനും ഫാസിലിനുമൊപ്പമുള്ള ചിത്രമാണ് പൃഥ്വി ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു അടിക്കുറിപ്പും.

ഒന്നു ചിന്തിച്ചു നോക്കൂ...ഒരു നവാഗത സംവിധായകനായ നിങ്ങൾക്ക് ആദ്യ ദിനം രണ്ട് ഇതിഹാസങ്ങൾക്ക് നിങ്ങളുടെ ആദ്യഷോട്ടിനെ കുറിച്ച് വിശദീകരിക്കേണ്ടി വരുന്നത്'.എന്നാണ് പൃഥി കുറിച്ചിരിക്കുന്നത്.

Prithviraj shares a location picture of Lucifer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES