രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പൃഥ്വിരാജ് സുകുമാരന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. മുംബൈയില്‍ ജിമ്മില്‍ നിന്നും ഇറങ്ങി വരുന്ന രണ്‍ബീര്‍ പൃഥ്വിയെ കണ്ട് ആലിംഗനം ചെയ്യുന്നത് വീഡിയോയില്‍ കാണാം.
സര്‍സമീന്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിലാണ് പൃഥ്വിരാജ് ഇപ്പോള്‍. കജോള്‍, ഇബ്രാഹിം ഖാന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.
എമ്പുരാന്‍ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പൃഥ്വിരാജ് മുംബൈയില്‍ എത്തി ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയത്.