സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. പ്രഖ്യാപന വേള മുതല്‍ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമായിരുന്നു എല്ലാവരും കാണിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലാലേട്ടന്റെ സിനിമയെന്നതിലുപരി പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമെന്ന നിലയിലാണ് ലൂസിഫറിന് മികച്ച സ്വീകാര്യത ലഭിക്കുന്നത്. പൃഥ്വിയുടെ ആദ്യ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആരാധകര്ക്കും പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുളള ഒരു വമ്പന്‍ സിനിമയാണ് പൃഥ്വി അണിയിച്ചൊരുക്കുന്നത്. ലൂസിഫറിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഏറെ നാളുകള്‍ക്ക് ലാലേട്ടന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലെത്തുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന കരുത്തുറ്റ നായക കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ലൂസിഫറിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. തിരുവന്തപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് തന്റെ ട്വറ്റര്‍ പേജിലൂടെയായിരുന്നു പൃഥ്വി എത്തിയിരുന്നത്. തന്റെ സിനിമാ ജീവിതത്തിലെ എറ്റവും നിര്‍ണായകവും തീവ്രവുമായ പഠനകാലമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ട്വിറ്ററില്‍ പൃഥ്വി പറഞ്ഞിരുന്നു. ലൂസിഫറിന്റെ വിശേഷങ്ങള്‍ക്കൊപ്പം പുതിയ ചിത്രമായ നയനിനെക്കുറിച്ചും പൃഥ്വി ട്വിറ്ററില്‍ കുറിച്ചിരുന്നു. ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്റെ ചിത്രീകരണത്തിന് മുന്നോടിയായിട്ടായിരുന്നു പൃഥ്വി എത്തിയിരുന്നത്
പൃഥ്വിയുടെ ട്വീറ്റ് ഇങ്ങനെ, ഒരാഴ്ച കൂടിയുണ്ട്,ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്, ഇതിഹാസ തുല്യരായ കലാകാരന്‍മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. നയന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു. ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങു.പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.