കുടുംബ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. മകള്‍ അലംകൃതയുടെ (അല്ലി) വിശേഷങ്ങളാണ് അതിലധികവും പങ്ക് വെക്കാറുള്ളത് . പ്രേക്ഷകര്‍ക്ക് ഏറ്റവും കാണാന്‍ ഇഷ്ടവും ഇത് തന്നെയാണ്.
ഇത്തവണയും ഒരു സപെഷ്യല്‍ ചിത്രം തന്നെയാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. 'ദാദായും അല്ലിയും'എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. പൃഥ്വിയുടെ ചുമലില്‍ അനുസരണയോടെയിരിക്കുന്ന അല്ലിയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.
ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ കഴിഞ്ഞ പിറന്നാള്‍ ദിവസമായിരുന്നു.നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ പ്രകാശപൂരിതമാക്കാന്‍ നിനക്ക് സാധിക്കട്ടെ എന്ന അടിക്കുറിപ്പോടെയായിരുന്നു അന്ന് പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.