നന്ദി ലാലേട്ടാ എന്നില്‍ വിശ്വസിച്ചതിന്; ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്‌പെഷ്യല്‍ ആയിരിക്കും; ലൂസിഫര്‍' ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ അവസാന ദിനത്തെക്കുറിച്ച് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Malayalilife
നന്ദി ലാലേട്ടാ എന്നില്‍ വിശ്വസിച്ചതിന്; ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്‌പെഷ്യല്‍ ആയിരിക്കും; ലൂസിഫര്‍' ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ അവസാന ദിനത്തെക്കുറിച്ച് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ ആക്ഷനും കട്ടും പറയാന്‍ സാധിച്ചില്‍ സിനിമാ ജീവിതത്തിലെ ഹൈലൈറ്റാണെന്ന്   നടനും സംവിധായകനുമായ പൃഥ്വിരാജ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. റഷ്യയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് മലയാളത്തിന്റെ പ്രിയ താരത്തിനു ഹൃദയത്തിന്റെ ഭാഷയില്‍ പൃഥ്വിരാജ് നന്ദി പറഞ്ഞത്.

Prithviraj
'ലാലേട്ടന്‍ ലൂസിഫറിനും സ്റ്റീഫന്‍ നേടുംപള്ളിയ്ക്കും വിട പറയുന്ന ദിവസമാണ് ഇന്ന്. ഇന്ന് വരെ നടത്തിയതില്‍ ഏറ്റവും വ്യത്യസ്ഥമായ യാത്രയാണത്. 'ലൂസിഫര്‍' പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തപ്പോള്‍ അതൊരു ബുദ്ധിപരമായ തീരുമാനമല്ല എന്ന് എന്റെ അഭ്യുദയകാംക്ഷികളില്‍ പലരും പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ എന്റെ സമയം ഞാന്‍ അങ്ങനെയല്ല വിനിയോഗിക്കേണ്ടത് എന്ന്. ഇപ്പോഴും എനിക്കറിയില്ല.എന്റെ തീരുമാനം ശരിയായിരുന്നോ എന്ന്. പക്ഷേ ഒന്നറിയാം. സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെക്കുറിച്ച്, പതിനാറു വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാന്‍ സാധിച്ചു.

നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന്. നിങ്ങളെ ഡയറക്റ്റ് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും, ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്‌പെഷ്യല്‍ ആയിരിക്കും,' പൃഥ്വിരാജ് ഫേസ്ബുക്കില്‍ പറഞ്ഞു. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. മഞ്ജു വാര്യര്‍, ടോവീനോ തോമസ്, വിവേക് ഒബ്രോയ് എന്നിവരാണ് മറ്റു മുഖ്യ അഭിനേതാക്കള്‍.

'ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്,' എന്നാണ് പൃഥ്വി മുന്നേ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'ലൂസിഫര്‍' ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ടൊവിനോ വില്ലന്‍ കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കുന്നത്. 

Prithviraj Sukumaran- on Lucifer- Directing Mohanlal- is the highlight-of my career

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES