Latest News

പലപ്പോഴും കണ്ടുമുട്ടാന്‍ സമയം കിട്ടാറില്ല; ഇപ്പോള്‍ പൃഥ്വി ഇന്ത്യയിലില്ല; ഞാന്‍ ഇവിടെയും;അടുത്ത മാസം ഞാനും പുറത്തേക്ക് പോകും. അപ്പോള്‍ പുള്ളി വരും;പൃഥ്വി എന്നെക്കാള്‍ ഹാര്‍ഡ്വര്‍ക്കിങ്ങാണ്; പക്ഷേ നന്നായി പാട്ട് പാടുന്നത് ഞാനാണ്: ഇന്ദ്രജിത്ത് വിശേഷങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍

Malayalilife
പലപ്പോഴും കണ്ടുമുട്ടാന്‍ സമയം കിട്ടാറില്ല; ഇപ്പോള്‍ പൃഥ്വി ഇന്ത്യയിലില്ല; ഞാന്‍ ഇവിടെയും;അടുത്ത മാസം ഞാനും പുറത്തേക്ക് പോകും. അപ്പോള്‍ പുള്ളി വരും;പൃഥ്വി എന്നെക്കാള്‍ ഹാര്‍ഡ്വര്‍ക്കിങ്ങാണ്; പക്ഷേ നന്നായി പാട്ട് പാടുന്നത് ഞാനാണ്: ഇന്ദ്രജിത്ത് വിശേഷങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍

ലയാള സിനിമയില്‍ തങ്ങളുടേതായ ഒരു സ്ഥാനമുറപ്പിച്ച നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പൃഥ്വിരാജ് അഭിനയത്തിന് പുറമേ സംവിധാനത്തില്‍ ഗാനരംഗത്തും നിര്‍മാണത്തിലും ചുവടുറപ്പിച്ചപ്പോള്‍ താന്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് ഇന്ദ്രജിത്തും പ്രേക്ഷക പ്രശംസ നേടാറുണ്ട്.ഇന്ദ്രനെ കുറിച്ച് രാജു പറയുന്ന കാര്യങ്ങളും, രാജുവിനെ കുറിച്ച് ഇന്ദ്രന്‍ പറയുന്ന കാര്യങ്ങളും ആരാധകര്‍ ഏറ്റെടുത്ത് പങ്കുവയ്ക്കുന്നതും സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇപ്പോള്‍ തുറമുഖത്തിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വിശേഷങ്ങളാണ് വൈറലാകുന്നത്.

പൃഥ്വിരാജും താനും തമ്മിലുള്ള ചില കാര്യങ്ങളിലുള്ള ഏറ്റകുറച്ചിലിനെ കുറിച്ച് പറയുകയാണ് ഇന്ദ്രജിത്ത്. ഹെല്‍ത്തിന്റെ കാര്യത്തില്‍ പൃഥ്വിരാജ് തന്നെക്കാള്‍ ഹാര്‍ഡ്വര്‍ക്കിങ്ങാണെന്നും എന്നാല്‍ പാട്ട് പാടുന്നതില്‍ തനിക്കാണ് കഴിവെന്നും ഇന്ദ്രജിത്ത് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം അങ്ങോട്ട് വിളിക്കുന്നത് ഞാനാണ്. മൂപ്പര് ഭയങ്കര തിരക്കല്ലേ. ഞങ്ങള്‍ കമ്പനി കൂടുമ്പോ കമ്പനിയാണ്. എപ്പോഴും കണ്ടുമുട്ടാന്‍ സമയം കിട്ടാറില്ല. ഒരു വര്‍ഷത്തെ കാലയളവിനിടയില്‍ രണ്ട് പ്രാവിശ്യമാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പലപ്പോഴും തിരക്കാണ്. ഇപ്പോള്‍ പൃഥ്വി ഇന്ത്യയിലില്ല. ആട് ജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അള്‍ജീരിയയിലോ ജോര്‍ദാനിലോ ആണ്. ഞാന്‍ ഇവിടെയും. അടുത്ത മാസം ഞാനും പുറത്തേക്ക് പോകും. അപ്പോള്‍ പുള്ളി വരും,' ഇന്ദ്രജിത്ത് പറഞ്ഞു.

രണ്ട് പേരിലും കൂടുതല്‍ ഹെല്‍ത്ത് കോണ്‍ഷ്യസ് ആരാണെന്ന ചോദ്യത്തിന് പൃഥ്വി ഈസ് മോര്‍ ഹാര്‍ഡ്വര്‍ക്കിങ്ങ് ദാന്‍ മീ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി.'ഞാന്‍ ദിവസവും 1000 കലോറി വെച്ച് ബേണ്‍ ചെയ്യാറുണ്ട്. ടെന്നിസ് കളിക്കാറുണ്ട്. പക്ഷേ വെയ്റ്റ് കുറയില്ല. ഞങ്ങള്‍ രണ്ട് പേരും ഹെല്‍ത്ത് കോണ്‍ഷ്യസാണ്. എന്നാലും പൃഥ്വി എന്നെക്കാള്‍ ഹാര്‍ഡ് വര്‍ക്കിങ്ങാണെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു.
 
കൂട്ടത്തില്‍ നന്നായി പാട്ട് പാടുന്നത് ഞാനാണ്. അത് ഞാന്‍ വിട്ടുകൊടുക്കില്ല. വഴക്കൊക്കെ ഉണ്ടാവുമ്പോള്‍ ജനറലി ഞാന്‍ കൂടുതല്‍ ഫോര്‍ഗിവിങ്ങാണ്. ഒരാളുമായി വാക്ക് തര്‍ക്കമുണ്ടായാലും എനിക്ക് പിന്നെ വിഷമമുണ്ടാവും. അതുകൊണ്ട് മറ്റേ ആളെ വിളിച്ച് അപ്പോളജൈസ് ചെയ്യുന്നത് ഞാനായിരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്താം വളവാണ് ഒടുവില്‍ റിലീസ് ചെയ്ത ഇന്ദ്രജിത്തിന്റെ ചിത്രം. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രമായി എത്തിയിരുന്നു. രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ തുറമുഖമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ഇന്ദ്രജിത്തിന്റെ ചിത്രം.

നിവിന്‍ പോളി നായകനാവുന്ന തുറമുഖം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പത്തിലേക്ക് മാറ്റിയിരുന്നു. സാന്റി ഗോപാലന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

Prithviraj Indrajith

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക