കമലിന്റെ സംവിധാനത്തില്‍ വിനായകന്‍ മുഖ്യ വേഷത്തിലെത്തുന്ന 'പ്രണയമീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ലക്ഷദ്വീപ് പ്രധാന ലൊക്കേഷനായ ചിത്രത്തില്‍ വിനായകനാണു പ്രധാന കഥാപാത്രം.വിനായകന്റെ കഥാപാത്രത്തെ മാത്രം അവതരിപ്പിച്ചതായിരുന്നു ടീസറെങ്കില്‍ ഇപ്പോള്‍ പുറത്തെത്തിയ ട്രെയ്ലറില്‍ മറ്റ് കഥാപാത്രങ്ങളും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. 1.37 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്ലര്‍.
തെലുഗു നടന്‍ റിധി കുമാര്‍, പുതുമുഖം ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ നടി പത്മാവതി റാവു, സംവിധായകന്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.ജോണ്‍ പോളും കമലും ചേര്‍ന്നാണ് പ്രണയമീനുകളുടെ കടലിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 31 വര്‍ഷത്തിനുശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണു നിര്‍മാണം. റഫീഖ് അഹമ്മദിന്റെയും ബി.കെ ഹരിനാരായണന്റെയും വരികള്‍ക്കു ഷാന്‍ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം.