തലൈവര്‍ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനമായി പേട്ടയുടെ കിടിലന്‍ ടീസര്‍ എത്തി

Malayalilife
 തലൈവര്‍ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനമായി പേട്ടയുടെ കിടിലന്‍ ടീസര്‍ എത്തി

രാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം പേട്ടയിലെ ടീസര്‍ പുറത്തുവിട്ടു. ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന തലൈവരുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗം ആയാണ് ഇന്ന് ഈ ടീസര്‍ റിലീസ് ചെയ്തത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം തന്നെയാണ് ഈ ടീസറിന്റെ ഹൈലൈറ്റ്.

Image result for peetta new film rajinikanth

ചിത്രത്തിലെ തൃഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രജനീകാന്തിന്റെ നായികയായെത്തുന്ന ചിത്രത്തിലെ തൃഷയുടെ പേര് സരോ എന്നാണ്. വിജയ് സേതുപതി, നവസുദ്ദീന്‍ സിദ്ധിഖി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തുവിട്ടിരുന്നു.

ഫുള്‍ മ്യൂസിക് ആല്‍ബം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ആദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

Petta - Officia-Teaser - Superstar- Rajinikanth - birthday - out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES