ഗോവന്‍ രാജ്യാന്തര ചലചിത്രമേളയില്‍ മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി വാങ്ങിയ ചിത്രമാണ് പേരന്‍പ്. നാഷണല്‍ അവാര്‍ഡുകള്‍ വരെ വാരികൂട്ടാനുള്ള അത്രയും മികച്ച അഭിനയവ് മികവ് ആണ് മമ്മൂട്ടി എന്ന നടന്‍ കാഴ്ചവെച്ചതെന്നായിരുന്നു സിനിമ കണ്ടവരുടെ അഭിപ്രായം.
എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രം പേരന്‍പ് ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ എത്തും. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്. അമുദന്‍ എന്ന ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്. ആഗോള തലത്തിലുള്ള റിലീസിനാണ് തയാറെടുക്കുന്നത് എന്ന് റാം വ്യക്തമാക്കി.അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയ ചിത്രത്തിന് ഷാങ്ഹായ് ഫെസ്റ്റിവലിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഗോവ ഐഎഫ്എഫ്ഐയില്‍ വന്‍ പ്രേക്ഷക തിരക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുഭവപ്പെട്ടത്.
பேரன்பு உலகமெங்கும் பிப்ரவரி 2019 வெளியீடு...#Peranbu Worldwide Release | February 2019 @mammukka @thisisysr @yoursanjali pic.twitter.com/1ezy6hpkaS
— Ram (@Director_Ram) December 19, 2018