ബിഗ്ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഞായറാഴ്ചയാണ് വിവാഹിതരായത്. ഇന്ന് ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ഇപ്പോള്‍ വീണ്ടും ഇവര്‍ വിവാഹതിരായിരിക്കുകയാണ്. ക്രിസ്ത്യന്‍ വധുവായി തിളങ്ങിയ പേളി ഇന്ന് ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് ആരാധകരെ അമ്പരപ്പിച്ചത്. ലളിതമായിരുന്നു പാലക്കാട്ടെ വിവാഹചടങ്ങുകള്‍.കാരക്കുറിശിയിലെ അമ്മു ആഡിറ്റോറിയത്തിലാണ് ഇവരുടെ വിവാഹം നടന്നത്. 25ല്‍ അധികം കറികളും രണ്ടുകൂട്ടം പായസവുമുള്‍പെടെയുള്ള സദ്യയാണ് അതിഥികള്‍ക്കായി തയ്യാറാക്കിയത്. സാരിയും ആഭരണങ്ങളും ധരിച്ച് വധുവായി അണിഞ്ഞൊരുങ്ങി പേളി എത്തിയപ്പോള്‍ കസവ് കുര്‍ത്തയും മുണ്ടുമാണ് ശ്രിനീ ധരിച്ചത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് വരനെയും വധുവിനെയും ആഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. പിന്നീട് നിറഞ്ഞ അതിഥികളുടെ സാനിധ്യത്തില്‍ ശ്രീനിഷ് പേളിക്ക് താലി ചാര്‍ത്തി. പിന്നീട് പരസ്പരം പൂമാലയുംമിട്ട് ശ്രീനി പേളിയുടെ കൈ പിടിച്ചു.
റെഡ് ചില്ലി നിറത്തില്‍ സ്വര്‍ണവര്‍ണവും ഉള്‍പെടുന്ന ഡബിള്‍ ഷേഡ് പട്ടുസാരിയാണ് പേളി കല്യാണത്തിനായി തെരെഞ്ഞെടുത്തത്. ശ്രീനിഷ് ആകട്ടെ കസവ് കുര്‍ത്തയും മുണ്ടുമാണ് ധരിച്ചത്. വളരെ ലളിതമായ രീതിയിലാണ് പേളി ഒരുങ്ങിയത്. സ്വര്‍ണമൊന്നും അധികം അണിയാതെ നെക്ലസിനൊപ്പം ഒരു കല്ലുവച്ച മാല മാത്രമാണ് താരം ആഭരണമെന്ന നിലയില്‍ ധരിച്ചത്. ഇരുകൈകളിലാകട്ടെ പച്ച കുപ്പിവളകളും. അല്‍പമെങ്കിലും ആഡംബരം എന്നു പറയാനുണ്ടായിരുന്നത് നെറ്റിച്ചുട്ടിയും അരപട്ടയും മാത്രമാണ്. കൈകളില്‍ മൈലാഞ്ചി അണിഞ്ഞ പേളി മുടി പിന്നിയിട്ട് മുല്ലപൂ ചൂടിയിരുന്നു. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്് രഞ്ജുവാണ് പേളിയെ വധുവായി അണിയിച്ചൊരുക്കിയത്. അതേസമയം പേളിയുടെ കല്യാണസാരിയിലെ സര്‍പ്രൈസാണ് ഇപ്പോള്‍ വൈറലാകുന്നത്. പേളിയുടെയും ശ്രീനിയുടെയും ചിത്രം മുന്താണിയില്‍ തുന്നിചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സാരിയായിരുന്നു പേളി കല്യാണത്തിന് ധരിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കല്യാണത്തിന് ശ്രീനിയുടെയും പേളിയുടെയും അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു.
ബിഗ്‌ബോസ് ഹൗസില്‍ എത്തി പ്രണയത്തിലായ ദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ്‌ബോസ് ഹൗസില്‍ എത്തുമ്പോള്‍ തികച്ചും അപരിചിതരായിരുന്നവര്‍ പിന്നീട് സുഹൃത്തുകളായി സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. അതേസമയം ബിഗ്‌ബോസ് ഹൗസില്‍ പേളിയുടെ ആദ്യ സൗഹൃദം അരിസ്റ്റോ സുരേഷുമായിട്ടായിരുന്നു. എപ്പോഴും പേളിയെ സ്‌നേഹിച്ചിരുന്ന അരിസ്റ്റോ കൊച്ചിയില്‍ നടന്ന ഇവരുടെ വിവാഹത്തിലും ഇപ്പോള്‍ പാലക്കാട്ടെ വിവാഹത്തിലും പങ്കെടുത്തു. പാലക്കാട്ടെത്തിയ ഏക ബിഗ്‌ബോസ് താരവും സുരേഷായിരുന്നു.
ബിഗ്‌ബോസ് ഹൗസില്‍ വീട്ടുകാരെ ഒരുപാട് മിസ് ചെയ്ത മത്സരാര്‍ഥിയായിരുന്നു പേളി. മമ്മിയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ പേളിയോട് ' ഈ വീട്ടില്‍ ഞാനാണ് നിന്റെ മമ്മി'യെന്ന് പറഞ്ഞാണ് അരിസ്റ്റോ സുരേഷ് ആശ്വസിപ്പിച്ചത്. എല്ലാകാര്യത്തിനും സുരേഷ് പിന്തുണയോടെ ഒപ്പം നിന്നിരുന്നു. ഇതിനിടയിലേക്കാണ് ശ്രീനി മാസ് എന്‍ട്രി നടത്തിയത്. പിന്നീട് പേളിയും ശ്രീനിയും അടുത്തെങ്കിലും സുരേഷുമായി ഇവര്‍ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. കൊച്ചിയില്‍ നടന്ന വിവാഹചടങ്ങിലും മറ്റുള്ളവര്‍ക്കൊപ്പം സുരേഷ് എത്തിയിരുന്നു. ഇപ്പോള്‍ പാലക്കാട്ടും വധൂവരന്‍മാര്‍ക്ക് ആശീര്‍വാദവുമായി സുരേഷ് എത്തി. പേളി ശ്രീനി വിവാഹത്തിനെത്തിയ സുരേഷ് ദമ്പതികള്‍ക്ക് അപ്രതീക്ഷിത സമ്മാനമായി പാട്ടും പാട്ടിയാണ് വേദി വിട്ടത്.ചിത്രങ്ങള്‍: സംഗീത സുരേഷ്