മലയാള സിനിമയുടെ എക്കാലത്തെയും ഹാസ്യ ചക്രവര്‍ത്തിയായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അപ്രതീക്ഷിതമായി തേഞ്ഞിപ്പലത്ത് വെച്ച് നടന്ന അപകടത്തെത്തുടര്‍ന്നാണ് അദ്ദേഹം വീല്‍ ചെയറിലായത്. ആരോഗ്യനിലയില്‍ വലിയ മാറ്റം വന്ന അദ്ദേഹം ജീവിതത്തിലേക്കുളള മടങ്ങി വരവിലാണ്. ഇനിയും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണാനുളള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലയെക്കുറിച്ചുളള വാര്‍ത്തകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ മകള്‍ പാര്‍വ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പാര്‍വ്വതിയും സുഹൃത്തുക്കളും സിനിമാ, ഹാസ്യ താരങ്ങളുമായ സുരഭി ലക്ഷ്മി സ്‌നേഹ എന്നിവര്‍ ചെയ്ത ടിക് ടോക് വീഡിയോ ആണ് വൈറലാകുന്നത്. ഇന്നലെ ഇരുവരും ജഗതീ ശ്രീകുമാറിനെ കാണാനായി വീട്ടില്‍ ചെന്ന ചിത്രങ്ങളും സുരഭി പങ്കുവച്ചിട്ടുണ്ട്.
മിഥുനം എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാര്‍ അവിസ്മരണീയമാക്കിയ രംഗങ്ങളാണ് ഇവര്‍ തിരഞ്ഞെടുത്തത്. ജഗതി ശ്രീകുമാറിന്റെ കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും വീഡിയോകളും സുരഭി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും സുരഭി കുറിച്ചിട്ടുണ്ട്. അഭിനയ ചക്രവര്‍ത്തി ജഗതി അങ്കിളിന്റെ കുടെ ഇന്ന് രണ്ട് മൂന്ന് മണിക്കൂര്‍ ചെലവിടാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്നും താരം പറയുന്നു. സിനിമയിലും പരസ്യത്തിലും അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത് അദ്ദേഹത്തിനൊപ്പമുണ്ട്. അഭ്രപാളികളില്‍ അഭിനയവിസ്മയം തീര്‍ക്കാന്‍ എത്രയും വേഗം അദ്ദേഹത്തിന് കഴിയട്ടെയെന്നും തന്നേയും സ്നേഹ ചേച്ചിയേയും അവിടേക്ക് കൊണ്ടുപോയ ജോസേട്ടന് നന്ദിയെന്നുമാണ് താരം കുറിച്ചത്.സഹപ്രവര്‍ത്തകര്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. മലയാള നിമയിലെ ആ വലിയ വിടവ് നികത്താനായി ജഗതീശ്രീകുമാര്‍ വീണ്ടും വെളളിത്തിരയിലേക്ക് എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.