നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലകൊണ്ടതിന്റെയും കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും വിമര്‍ശിച്ചതിന്റെയും പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട നടിയാണ് പാര്‍വതി. സിനിമയിലെ അവസരങ്ങള്‍ വരെ താരത്തിന് ഇതിന്റെ പേരില്‍ നിഷേധിക്കപ്പെട്ടു. എന്നാല്‍ എത്ര തെറിവിളി കേട്ടാലും താന്‍ തന്റെ നിലപാടുകള്‍ ഇനിയും ഉയര്‍ത്തിപിടിക്കുമെന്നും സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ താന്‍ സിനിമയ സ്വയം സൃഷ്ടിക്കുമെന്നും പാവര്‍വ്വതി ധൈര്യ്തതോടെ പറഞ്ഞിരിക്കുകയാണ്.
വ്യത്യസ്തമായ സിനിമകളും മികച്ച കഥാപാത്രങ്ങളുമായി നല്ല നടിയെന്ന പേരു സ്വന്തമാക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ പാര്‍വതിക്കായി. എങ്കിലും കഴിവുള്ള നടിയായിട്ടും സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിക്ക് സിനിമാ അവസരങ്ങള്‍ വരെ നഷ്ടമായിരുന്നു. ഇടയ്ക്ക് അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും ഗംഭീരതിരിച്ചുവരവിന് നടി തയ്യാറെടുക്കുകയാണ്. വൈറസും ഉയരെയും വര്‍ത്തമാനവുമാണ് പാര്‍വതി നായികയാകുന്ന പുതിയ ചിത്രങ്ങള്‍. ഉയരെയുടെ ട്രയിലറിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്.
ഇനി റിലീസ് ചെയ്യാനുള്ള ഉയിരേ എന്ന ചിത്രത്തിന്റെ വിവേഷങ്ങള്‍ പങ്ക് വെക്കുന്ന വേളയില്‍ മനോരമ ന്യൂസിനോടാണ് പാര്‍വതി ഇപ്പോള്‍ മനസ് തുറന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയിരേ. ചിത്രം 22 നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് .
ഡബ്ല്യു.സി.സിയില്‍ ഉള്ളവരും ഇല്ലാത്തവരും ആയവര്‍ തങ്ങളെ പിന്തുണച്ചു എന്നതിന്റെ പേരില്‍ മാത്രം അവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് തുറന്നുപറയുന്ന പാര്‍വ്വതി, ഇപ്പോഴും താന്‍ പ്രിവിലേജ്ഡ് ആയാണ് ഇത് പറയുന്നതെന്നും പറയുന്നു. മലയാള താര സംഘടന അമ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡബ്‌ള്യു സി സി ല്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സിനിമയില്‍ അവസരങ്ങള്‍ ഒരുപാട് നഷ്ടമായി.എന്നാല്‍ ആ സംഘടിത ശ്രമങ്ങള്‍ എല്ലാം തന്നെ തകര്‍ന്ന് തരിപ്പണം ആകും.സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചാല്‍ ഞാന്‍ അത് സ്വയം സൃഷ്ടിക്കും.സിനിമ ആരുടെയും തറവാട്ട് സ്വത്ത് അല്ലല്ലോ എന്നും താരം വ്യക്തമാക്കുന്നു. അതേസമയം ഇത്രയും പ്രശനങ്ങള്‍ ഉണ്ടായിട്ടും വാ മൂടി ചുമ്മാ ഇരിക്കാത്ത താരത്തിന് ഏറെ വിമര്‍ശനം നേരിടുകയാണ്. എന്നാല്‍ പൂര്‍ണ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.