Latest News

ദുൽഖറിനോട് കഥ പറയാൻ പോയപ്പോൾ ഉണ്ടായ അനുഭവങ്ങളുമായി വിഷ്ണും ബിബിനും; ഒരു യമണ്ടൻ പ്രേമകഥ'യുടെ റിലീസ് പ്രഖ്യാപിച്ച് താരങ്ങൾ ഫേസ്‌ബുക്ക് ലൈവിൽ; ചിത്രം 25 ന് തിയേറ്ററുകളിൽ

Malayalilife
topbanner
ദുൽഖറിനോട് കഥ പറയാൻ പോയപ്പോൾ ഉണ്ടായ അനുഭവങ്ങളുമായി വിഷ്ണും ബിബിനും; ഒരു യമണ്ടൻ പ്രേമകഥ'യുടെ റിലീസ് പ്രഖ്യാപിച്ച് താരങ്ങൾ ഫേസ്‌ബുക്ക് ലൈവിൽ; ചിത്രം 25 ന് തിയേറ്ററുകളിൽ

ന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിന്റെ സ്‌ക്രീനിലെത്തുന്ന 'ഒരു യമണ്ടൻ പ്രേമകഥ'യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.ഏപ്രിൽ 25 നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ ബി.സി നൗഫല്ഡ എന്നിവർക്കൊപ്പം ഫേസ്‌ബുക്ക് ലൈവിലെത്തിയാണ് ദുൽഖർ റിലീസ് തീയതി അറിയിച്ചത്.

ലാക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രം തീയേറ്ററുകളിലെത്തുകയെന്ന് ദുൽഖർ പറഞ്ഞു. അതായത് ഏപ്രിൽ 25ന് 'ഒരു യമണ്ടൻ പ്രേമകഥ' തീയേറ്ററുകളിലെത്തും.ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് ദുൽഖർ പറയുന്നു.

കുടുംബമായി വന്ന് എല്ലാവർക്കും കാണാൻ കഴിയുന്ന ഒരു സിനിമയാണിതെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. ദുൽഖറിനോട് കഥ പറയാൻ പോയപ്പോൾ ഉണ്ടായ അനുഭവവും വിഷ്ണു പങ്ക് വച്ചു.സിക്രിപ്റ്റ് മുഴുവൻ വായിച്ചു കേൾപ്പിച്ചപ്പോൾ ദുൽഖർ ഭയങ്കര ചിരിയായിരുന്നു. തമാശയൊക്കെ പുള്ളിക്ക് ഇഷ്ടമായി. അപ്പോൾ ഞങ്ങൾ വിചാരിച്ചു, രക്ഷപ്പെട്ടു ഇനി സമ്മതം പറഞ്ഞോളുമെന്ന്. ശ്വാസംമുട്ടുന്ന പോലെ ചിരിച്ച് ദുൽഖർ പറഞ്ഞു, അപ്പോൾ ഞാൻ ആലോചിച്ച് പറയാമെന്ന്-വിഷ്ണു പറയുന്നു.

വലിയ അവകാളവാദങ്ങളൊന്നുമില്ലെന്നും വലിയ സിനിമ ആണെന്ന് പറഞ്ഞാലും പ്രശ്‌നമാണ് ചെറുതാണെന്ന് പറഞ്ഞാലും പ്രശ്‌നമാണ്. അതുകൊണ്ട് ഒന്നേ പറയാനുള്ളൂ തിയേറ്ററിൽ വന്ന് കാണുക, വിജയിപ്പിക്കണം എന്നും ബിബിൻ ജോർജും പറഞ്ഞു,

ദുൽഖർ അവസാനമായി സ്‌ക്രീനിൽ മലയാളം സംസാരിച്ച ചിത്രം ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ്. 2017 ഒക്ടോബർ ആദ്യമെത്തിയ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യപ്പട്ടത്. അതിന് മുൻപെത്തിയ ദുൽഖർ ചിത്രം സൗബിൻ ഷാഹിർ സംവിധാനം ചെയ്ത 'പറവ' ആയിരുന്നു. തെലുങ്കിൽ 'മഹാനടി'യും ബോളിവുഡിലെ അരങ്ങേറ്റചിത്രം 'കർവാനും' പിന്നാലെയെത്തി.

Oru Yamandan Prema kadha Release date Dulquer and team on fb live

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES