ആദ്യ ഗാനം ഉണ്ടാക്കിയ തരംഗം അവസാനിക്കുന്നതിനു മുമ്പുതന്നെ സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി അഡാര്‍ ലൗവിലെ അടുത്ത ഗാനം. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ സോഷ്യല്‍ മീഡിയ പരിഹസിക്കുകയാണ്. വയലാര്‍ എഴുതുമേ ഇത്‌പോലെ എന്ന് തുടങ്ങി പാട്ടിനോ വിശ്വല്‍സിനോ പ്രെത്യേകിച്ച് കുഴപ്പം ഒന്നും തോന്നിയില്ല, എന്നിരുന്നാലും നാടോടുമ്പോ നടുവേ ഓടണം എന്നതിനാല്‍ ഇരിക്കട്ടെ ഒരു ഡിസ് ലൈക് എന്ന കമന്റ്കള്‍ നിറഞ്ഞു.
ഇതും നമ്മള്‍ അതിജീവിക്കും ഒറ്റക്കെട്ടായ്, ഒമര്‍ ലുലുവിനെ കേരള സര്‍ക്കാര്‍ ലോക ദുരന്തമായി പ്രഖ്യാപിച്ചു? എന്തൊരു ദുരന്തം കഷ്ടം കളഞ്ഞിട്ടു വല്ല വാര്‍ക്ക പണിക്കും പോയി കൂടെ? ഇടക്ക് ഇടക്ക് ഇവിടെ വന്നു നോക്കിയില്ലെങ്കില്‍ ഒരു സമാദാനം ഇല്ല.? എന്നിങ്ങനെ രസകരമായ കമന്റ് കള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 29 കെ ലൈക്ക് ലഭിച്ചപ്പോള്‍ 233കെ ഡിസ് ലൈക്ക് ആണ് ഗാനത്തിനു ലഭിച്ചത്.
അതേസമയം പാട്ട് വൈറലാക്കിയതിന് നന്ദിയറിച്ച് ഒമര്‍ ലുലു രംഗത്തെത്തി. പത്ത് മണിക്കൂറിനുള്ളില്‍ ഒരു മില്യണ്‍ വ്യൂസും ,201 കെ ഡിസ്ലൈക്കും എന്ന ആ അപൂര്‍വ്വ റെക്കോര്‍ഡ് ഇനി ഞങ്ങള്‍ സ്വന്തം. മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, ഒമര്‍ലുലു ഫെയ്സ്ബുക്കില്‍ കുറിച്ചു.