Latest News

പുതുമഴയായ് പൊഴിയാം എന്ന ഗാനം ആലപിച്ച് സ്റ്റേജില്‍ കുഞ്ഞിക്ക ; പാട്ടിനു താളം പിടിച്ച് മമ്മൂട്ടി വേദിയില്‍

Malayalilife
 പുതുമഴയായ് പൊഴിയാം എന്ന ഗാനം ആലപിച്ച്   സ്റ്റേജില്‍ കുഞ്ഞിക്ക ; പാട്ടിനു താളം പിടിച്ച് മമ്മൂട്ടി വേദിയില്‍

താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് പരിപാടിയായിരുന്നു ഒന്നാണ് നമ്മള്‍. പലരും പാട്ടും നൃത്തവും സ്‌കിറ്റുമായൊക്കെ എത്തിയപ്പോള്‍ കുഞ്ഞിക്ക നമ്മളെ ഞെട്ടിച്ചു. താരപുത്രനായ ദുല്‍ഖര്‍ സല്‍മാനും താനൊരു സകലകലാവല്ലഭനാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. പാട്ടിലും സ്‌കിറ്റിലുമൊക്കെ മുന്നിലാണ് താനെന്ന് ഈ താരപുത്രന്‍ തെളിയിച്ചിരുന്നു. താരപുത്രനെന്നതിനും അപ്പുറത്ത് മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് കുഞ്ഞിക്ക ഇപ്പോള്‍. അടുത്തിടെ അമ്മയുടെ നേതൃത്വത്തില്‍ നടത്തിയ -ഒന്നാണ് നമ്മള്‍'-ലും താരപുത്രന്‍ ഗാനം ആലപിച്ചിരുന്നു. ഗാനത്തിന്റെ മുഴുവന്‍ വീഡിയോ പുറത്ത് വന്നിട്ടില്ലങ്കിലും സംഭവെ ഇപ്പോള്‍ തന്നെ വൈറലാണ്.

മധു ബാലകൃഷ്ണനൊപ്പമാണ് ദുല്‍ഖര്‍ ഗാനം ആലപിച്ചത്. പുതുമഴയായ് പൊഴിയാം എന്ന ഗാനമാണ് ഇരുവരും ആലപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. മകന്റെ പാട്ടിന് താളം പിടിക്കുന്ന മമ്മൂട്ടിയേയും വീഡിയോയില്‍ കാണുന്നുണ്ട്. ഒന്നാണ് നമ്മളിന്റെ സംപ്രേഷണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രൊമോ വീഡിയോ കാണാം. രണ്ട് ഭാഗങ്ങളിലായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Onnanu Nammal -Asianet - AMMA Show -Dulquer Salmaan- sing a song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES