മലയാള സിനിമയിൽ ഒരുപാട് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന രീതിയിൽ ആദ്യം മലയാളികൾക്ക് പരിചിതമായെങ്കിലും പിന്നീട് തന്റെ കഴിവ് കൊണ്ട് മാത്രം സിനിമയിൽ ഇപ്പോഴും നിൽക്കുന്ന താരമാണ് കല്യാണി. കല്യാണി ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയി മാറുകയാണ്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് ആരാധകർ ആവേശത്തിലാണ്. അതിന് കാരണവുമുണ്ട്.
ഹൃദയം എന്ന സിനിമയിൽ കല്യാണിയും പ്രണവ് മോഹൻലാലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ജീവിതത്തിലും ഇവർ ഭാര്യ ഭർത്താക്കന്മാരായി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കല്യാണിയും പ്രണവും ഒരുമിച്ചുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് കല്യാണി. ഹൃദയം എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഇവ. ഒരു അടിക്കുറിപ്പ് പാപങ്കുവെച്ചുകൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തത് . വാക്കുകൾ ഇങ്ങനെ " എന്റെ ഇഷ്ടപ്പെട്ട ചിത്രം ഏതാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അതിലെനിക്ക് എങ്ങനെ ഉത്തരം തരണമെന് അറിയില്ല. കാരണം എന്റെ ഹൃദയത്തിൽ ഓരോ ചിത്രത്തിനും ഓരോ അവാർഡുകൾ ഞാൻ നൽകിയിട്ടുണ്ട്. എന്നാൽ ഏത് ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്ന് എന്നോട് ചോദിച്ചാൽ ഒരു ഹൃദയമിടിപ്പിൽ ഞാൻ പറയും 'ഹൃദയം' എന്ന്.
ഹൃദയം സിനിമ റിലീസായി 1 വര്ഷം തികയുന്ന ദിവസം കൂടിയാണ് ഇന്ന്. ആ സന്തോഷത്തിലാണ് കല്യാണി പോസ്റ്റ് ചെയ്‌തിർക്കുന്നത്. കല്യാണിയും പ്രണവും ട്രെയിനിൽ ഒരുമിച്ചിരിക്കുനന് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രമാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടപ്പെട്ടതും.