വിക്കുള്ള വക്കീലായി ദിലീപ് എത്തുന്നു...! നര്‍മത്തില്‍ ചാലിച്ചെത്തിയ ദിലീപ് ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ' ടീസറിന്  മികച്ച സ്വീകരണം...!

Malayalilife
വിക്കുള്ള വക്കീലായി ദിലീപ് എത്തുന്നു...! നര്‍മത്തില്‍ ചാലിച്ചെത്തിയ ദിലീപ് ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ' ടീസറിന്  മികച്ച സ്വീകരണം...!

വിക്കുള്ള വക്കീലായി ദിലീപ് നായകനായെത്തുന്ന ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ' ടീസറിന് മികച്ച സ്വീകരണം. പാസഞ്ചര്‍, മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ചിത്രമാണിത്. പാസഞ്ചര്‍ എന്ന സിനിമയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ്  'കോടതി സമക്ഷം ബാലന്‍ വക്കീല്‍'.  തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ ദിലീപ് തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്.

ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ ദിലീപ് ചെയ്യുന്നതെന്നാണ് സൂചന. വിക്കുള്ള ഒരു അഭിഭാഷകനായാണ് താരം എത്തുന്നത്. മമ്ത മോഹന്‍ദാസും പ്രിയ ആനന്ദും പ്രയാഗ മാര്‍ട്ടിനും ചിത്രത്തില്‍ നായികമാരായി എത്തുന്നു. മൂന്ന് നായികമാര്‍ക്കും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

നര്‍മത്തില്‍ ചാലിച്ച് ഒരുക്കിയ സിനിമയുടെ ടീസറിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ടീസറിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ വിയാകോം 18 മോഷന്‍ പിക്ചറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്ന് സംഗീതസംവിധാനം.


 

Official Teaser,Kodathisamaksham Balan Vakeel,dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES