Latest News

ജ്വലിക്കുന്ന കണ്ണുകളുമായി മാസ് ലുക്കില്‍ മോഹന്‍ലാല്‍; ലൂസിഫര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറല്‍..!

Malayalilife
topbanner
ജ്വലിക്കുന്ന കണ്ണുകളുമായി മാസ് ലുക്കില്‍ മോഹന്‍ലാല്‍; ലൂസിഫര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറല്‍..!

ഒടിയന്റെ വിജയഗാഥക്ക് ശേഷം മോഹന്‍ലാലിന്റെ അടുത്ത ചിത്രം ലൂസിഫറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്ബളളി എന്ന കഥാപാത്രമായി മാസ് ഗെറ്റപ്പിലാണ് ലാലേട്ടന്‍ എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് പുതിയ പോസ്റ്റര്‍.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ മുഖം വ്യക്തമാക്കാത്ത ഫസ്റ്റ്ലുക്ക് ഇതിനകം തന്നെ പുറത്തുവന്നിരുന്നു. മുണ്ടും ജുബ്ബയും ധരിച്ചായിരുന്നു ഇതില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പുതിയ പോസ്റ്ററില്‍ മാസ് ലുക്കിലാണ് ലാലേട്ടന്‍ പ്രത്യക്ഷപ്പെടുന്നത്.

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്,ഇന്ദ്രജിത്ത്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്റോയി വില്ലന്‍ റോളിലെത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും എത്തുന്നു. 
ചിത്രം റിലീസ് അടുക്കും തോറും ആരാധകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. 

Read more topics: # Official Poster,# Lucifer,# mohanlal
Official Poster, Lucifer,mohanlal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES