പറക്കുംതളികയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നിത്യ ദാസും നന്ദനത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നവ്യാ നായരും ഒന്നും ഒന്നും മൂന്ന് ചാറ്റ് ഷോയില്‍ അതിഥികളായി എത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷോയില്‍ നിത്യ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഈ പറക്കും തളിക എന്ന ഹിറ്റ് ചിത്രത്തിലൂടെ പറഞ്ഞ് മലയാള സിനിമ ലോകത്തേക്കെത്തിയ നടിയാണ് നിത്യ ദാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നിത്യ രണ്ട് കുട്ടികളുടെ അമ്മയാണിപ്പോള്‍. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയല്‍ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും നിത്യ തുറന്നു പറയുന്നുണ്ട്. പഞ്ചാബി സ്വദേശിയായ അര്‍വിന്ദ് സിങ് (വിക്കി) ആണ് നിത്യയുടെ ഭര്‍ത്താവ്. നയന എന്ന മകളോടും ആറ് മാസം പ്രായമുള്ള മകനോടും ഒപ്പമാണ് നിത്യ പരിപാടിയിലെത്തിയത്. കുടുംബത്തോടൊപ്പം കോഴിക്കോടാണ് നിത്യ താമസിക്കുന്നത്. എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനാണ് അര്‍വിന്ദ്. ഫ്‌ലൈറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ഫ്‌ലൈറ്റില്‍ വരുമ്പോഴാണ് സംഭവം. വിക്കി ആ ഫ്‌ലലൈറ്റിലെ സ്റ്റാഫ് ആണ്. ഫ്‌ലൈറ്റില്‍ വിനു സാറും രഞ്ജിത്ത് ഏട്ടനും നിത്യയ്‌ക്കൊപ്പം ഉണ്ട്. ഈ ഫ്‌ലൈറ്റില്‍ കാണാന്‍ നല്ല പെണ്ണുങ്ങളൊന്നും ഇല്ലെന്നും ഒക്കെ വയസ്സായവരാണെന്നുമൊക്കെ അവര്‍ കമന്റ് പറയുന്നുണ്ടായിരുന്നു. അത് കേട്ട നിത്യ എന്തിനാണ് പെണുങ്ങളെ നോക്കുന്നതെന്നും വിക്കിയെ ചുണ്ടിയിട്ട് ആ നില്‍ക്കുന്ന പയ്യന്‍ എത്ര സുന്ദരനാണെന്നും പറഞ്ഞു. അപ്പോള്‍ തന്നെ രഞ്ജിത്ത് അത് ഏറ്റുപിടിച്ചെന്നും അദ്ദേഹത്തെ അടുത്തേയ്ക്ക് വിളിച്ചു, ' ഇവള്‍ക്ക് നിങ്ങളുടെ പേര് അറിയാന്‍ ആഗ്രഹമുണ്ടെന്ന്' പറഞ്ഞെന്നും നിത്യ പറഞ്ഞു.
ഇങ്ങനെയൊരു നീക്കം താന്‍ പ്രതീക്ഷിച്ചതേ ഇല്ലെന്ന് നിത്യ പറയുന്നു. രഞ്ജിത്തേട്ടന്റെ ചോദ്യം കേട്ട് 'താങ്കള്‍ക്ക് എന്റെ പേര് അറിയണമോ' എന്ന് അദ്ദേഹം ചോദിച്ചു. 'ഇല്ല എനിക്ക് അറിയേണ്ടെന്ന്' നിത്യ മറുപടിയും പറഞ്ഞു. അങ്ങനെ ആ സംഭവം കഴിഞ്ഞു. അതിനു ശേഷം ഇരുപതോളം തവണ ചെന്നൈ - കോഴിക്കോട് ഫ്‌ലൈറ്റിലായി യാത്ര ചെയ്തിട്ടുണ്ട്. ആ ഇരുപതുപ്രാവിശ്യവും വിക്കി തന്നെയായിരുന്നു കാബിന്‍ ക്രൂ. അങ്ങനെ പരിചയമായി ആ അടുപ്പം പിന്നീട് വിവാഹത്തിലേയ്ക്ക് എത്തി. പ്രണയത്തിന് ഭാഷയില്ല എന്നുപറയുന്നതുപോലെയായിരുന്നു തന്റെ ജീവിതമെന്നും നിത്യ പറയുന്നു. പ്രണയിച്ചിരുന്നപ്പോള്‍ വിവാഹം നടക്കുകയാണെങ്കില്‍ ഗുരുവായൂരില്‍ വച്ചു നടത്താമെന്ന് പ്രാര്‍ത്ഥിച്ചിരുന്നതായും അതുപോലെ തന്നെ ഗുരുവായൂര്‍ വച്ച് വിവാഹം നടത്തിയെന്നും നിത്യ പറഞ്ഞു.