Latest News

കഴുത്തറുത്തു കൊല്ലുന്ന തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട ചോര തണുപ്പിക്കുന്ന അനുഭവം പറഞ്ഞ് നടി നിത്യദാസ്; കാശ്മിരിലെ തീവ്രവാദികളില്‍ നിന്നും നടി നിത്യദാസും കുടുംബവും രക്ഷപ്പെട്ടിങ്ങനെ

Malayalilife
topbanner
കഴുത്തറുത്തു കൊല്ലുന്ന തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട ചോര തണുപ്പിക്കുന്ന അനുഭവം പറഞ്ഞ് നടി നിത്യദാസ്; കാശ്മിരിലെ തീവ്രവാദികളില്‍ നിന്നും നടി നിത്യദാസും കുടുംബവും രക്ഷപ്പെട്ടിങ്ങനെ
 

പറക്കുംതളിക'യിലും 'കണ്‍മഷി'യിലും 'ബാലേട്ട'നിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നിത്യാദാസ്. ശാലീന സുന്ദരിയായി തിളങ്ങിയ  നിത്യ വിവാഹത്തോടെയാണ് സിനിമിയില്‍ നിന്നും ഇടവേളയെടുത്തത്. പിന്നീട് അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം താരം മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്തെക്കാളും സുന്ദരിയായിട്ടാണ് നിത്യ മടങ്ങിയെത്തിയത്. വിവാഹം കഴിഞ്ഞ് മകളുടെ വരവോടെ തിരക്കിന്റെ ലോകത്തിലായിരുന്നു താരം. നിത്യയ്ക്ക് യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. ഭര്‍ത്താവ് അര്‍വിന്ദ് സിങ് ജംവാള്‍ നിത്യയെക്കാളും യാത്രയെ പ്രണയിക്കുന്നയാളാണ്. ലോകംമുഴുവന്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇരുവരും തങ്ങളുടെ യാത്രാ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ്. നിത്യാദാസും ഭര്‍ത്താവ് അര്‍വിന്ദ് സിങ് ജംവാളും യാത്രയെ ഇഷ്ടപ്പെടുമ്പോള്‍ മകള്‍ നൈനയും അവരോടൊപ്പം കൂടും.മകന്റെ വരവോടെ യാത്രകള്‍ക്ക് ഒപ്പം ഒരാളു കൂടിയായി. 

 

ഇന്ത്യമുഴുവനും ചുറ്റിയടിക്കണമെന്നാണ് തന്റെ മോഹമെന്നാണ് നിത്യ പറയുന്നത്. ഷൂട്ടിന്റെ ഭാഗമായും  നിരവധിയിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് ശേഷമുള്ള യാത്രകളാണ് തനിക്കേറെയിഷ്ടമെന്നാണ് നിത്യ പറയുന്നത്. യാത്ര പോകണമെന്ന്  തോന്നിയാല്‍ വിക്കിയും ഒക്കെ പറയുമെന്നും എത്രതിരക്കാണെങ്കിലും രണ്ടു മാസം കൂടുമ്പോള്‍ തങ്ങള്‍ യാത്ര പോകാറുണ്ടെന്നും നിത്യ പറയുന്നു. മനസ്സ ഫ്രീയാക്കാന്‍ ഏറ്റവും നല്ല മെഡിസിനാണ് യാത്രകളെന്നും നിത്യ പറയുന്നു. അത്തരത്തിലൊരു യാത്രയില്‍ തങ്ങള്‍ക്കുണ്ടായ മറക്കാനാകാത്ത ഒരു അനുഭവത്തെക്കുറിച്ചും നിത്യ വെളിപ്പെടുത്തി. ലഡാക്കിലേക്കുളള യാത്രയുടെ അനുഭവമാണ് നിത്യ പങ്കുവച്ചത്. കാശ്മീര്‍ വഴിയായിരുന്നു യാത്ര. ആ സമയത്ത് ഇടയ്ക്ക് വച്ച് സ്‌ഫോടനം നടന്നു. അതുകൊണ്ട് മുന്നോട്ടുള്ള യാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വാഹനങ്ങളെ ഒരുമിച്ചാണ് കടത്തിവിട്ടിരുന്നത്. പോലീസുകാരുടെ നിര്‍ദേശമനുസരിച്ചായിരുന്നു മുന്നോട്ടുള്ള യാത്ര. വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയപ്പോള്‍ തങ്ങള്‍ അവര്‍ പറഞ്ഞ വഴിയില്‍ നിന്നും തെറ്റിയാണ് സഞ്ചരിച്ചതെന്നും നിത്യ പറയുന്നു. എളുപ്പത്തില്‍  എത്തുന്ന വഴിയാണെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. തങ്ങളുടെ മുന്നിലും പിന്നിലും ഒറ്റ വാഹനം പോലും കണ്ടില്ലെന്നും താനാകെ പേടിച്ചെന്നും നിത്യ പറയുന്നു. വഴിയില്‍ വച്ച് മൂന്നുപേര്‍ കൈകാണിച്ചു. അടുത്ത സ്ഥലത്ത് ഇറക്കാമോ എന്നു ചോദിച്ചു. ഒന്നും ആലോചിക്കാതെ ഭര്‍ത്താവ് ഓക്കെ പറഞ്ഞു. ഭയം ഇരട്ടിച്ചു. ഒരു പരിചയവും ഇല്ലാത്ത ആളുകള്‍

 

തീവ്രവാദികളാണോ എന്നതായിരുന്നു തന്റെ സംശയമെന്നും. അടുത്ത സഥലത്ത് അവരെ ഇറക്കി വിട്ടില്ലെങ്കില്‍ താന്‍ ഇറങ്ങുമെന്ന് പറഞ്ഞെന്നും നിത്യ പറയുന്നു. കാരണം മുന്നോട്ടുള്ള യാത്രയില്‍  ഒമ്പത് കിലോമീറ്ററോളം വലിയൊരു ടണല്‍ ഉണ്ട്. അവിടെ വച്ച് എന്തെങ്കിലും സംഭവിച്ചാല്‍ പോലും ആരും അറിയില്ല. ടണല്‍ എത്തുന്നതിനു മുമ്പ് തന്നെ കുറച്ചു പോലീസുകാര്‍ നില്‍ക്കുന്നതു കണ്ടു. അവിടെ അവരെ ഇറക്കിവിടാന്‍  പറഞ്ഞു. അവസാനം അര്‍വിന്ദ് അവരോട് സോറി പറഞ്ഞു ഇറക്കിവിട്ടു. ഒപ്പം തന്നെ ഒരുപാട് വഴക്കും പറഞ്ഞു. എന്നാല്‍ പിറ്റേ ദിവസത്തെ വാര്‍ത്ത കേട്ടപ്പോഴാണ് തങ്ങള്‍ ശരിക്കും ഞെട്ടിയതെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. മറ്റൊരു വാഹനത്തില്‍ വന്ന ഭാര്യയെയും ഭര്‍ത്താവിനെയും  തീവ്രവാദികള്‍ ഇതേ ടണലിന്റെ അടുത്തുവച്ച് കഴുത്തറുത്തിട്ട് വാഹനം മോഷിടിച്ചു. സത്യത്തില്‍ തങ്ങള്‍ക്കാണത് സംഭവിക്കേണ്ടിയിരുന്നതെന്ന് തോന്നിയെന്നും ദൈവാനുഗ്രഹത്താലാണ് രക്ഷപ്പെട്ടതെന്നും  നിത്യ പറയുന്നു. 

 

 

ReplyForward

 
Read more topics: # Nithya Das,# Ee Parakkum thalika,# kasmir
Nithya Das about her experience in Kashmir

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES