ദംഗല്‍ എന്ന ആമീര്‍ ഖാന്‍ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് സൈറാ വാസിം. ആമിര്‍ഖാന്റെ മകള്‍ ആയിട്ടാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ തന്റെ വിശ്വാസത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ് സൈറ സിനിമയില്‍ നിന്നും മാറിയിരുന്നു. ഇപ്പോളിതാ താരത്തിന്റെ ട്വീറ്റ് വൈറലാവുകയാണ്.
ബുര്‍ഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നൊരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ ഫോട്ടോ പങ്കുവച്ചാണ് സൈറയുടെ ട്വീറ്റ്. ''ഇപ്പോള്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തു. ചിത്രത്തില്‍ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ മാത്രം ചോയിസ് ആണ്. എനിക്ക് ചുറ്റുമുള്ളവര്‍ എല്ലാം നിക്കാബ് മാറ്റുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഞാന്‍ അത് മാറ്റിയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി ഞങ്ങള്‍ അത് ചെയ്യില്ല, പൊരുത്തപ്പെടുക'', എന്നാണ് സൈറ കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുക ആണ്.
മുന്‍പ് ഹജാബ് വിവാദത്തില്‍ പ്രതികരണവുമായി സൈറ രംഗത്തെത്തിയിരുന്നു. ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പാരമ്പര്യ സങ്കല്‍പ്പം തെറ്റായ വിവരമാണെന്ന് നടി കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമില്‍ഹിജാബ് ഒരു ചോയിസല്ല. ബാധ്യതയാണ്. ഹിജാബ് ഒരു ചോയ്സാണെന്ന വാദം സൗകര്യത്തിന്റെയോ അറിവില്ലായ്മയുടെയോ ഫലമാണ്. ഇസ്ലാമില്‍ ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് ഒരു കടമയാണ്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ, താന്‍ സ്നേഹിക്കുകയും ആരാധിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവം തന്നോട് കല്‍പിച്ച ഒരു കടമ നിറവേറ്റുന്നുവെന്നും സൈറ വസീം വ്യക്തമാക്കിയിരുന്നു.
നടിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 2016 ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സൈറ 2019ല്‍ സിനിമാ അഭിനയം അവസാനിപ്പിക്കുകയായിരുന്നു. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, പ്രിയങ്ക ചോപ്ര ചിത്രമായ ദി സ്‌കൈ ഈസ് പിങ്ക് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.