പ്രശസ്ത യുട്യൂബര്‍ ഡ്യൂഡ് വിക്കി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ നയന്‍താര നായിക. സ്ത്രീ കേന്ദ്രീകൃത പ്രമേയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 14ന് ആരംഭിക്കും. പ്രിന്‍സ് പിക്ചേഴ്‌സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. അതേസമയം നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ജവാന്‍ സെപ്തംബര്‍ 7ന് റിലീസ് ചെയ്യും.
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനില്‍ ഷാരൂഖ് ഖാന്‍ ആണ് നായകന്‍. അറ്റ്‌ലിയുടെയും ബോളിവുഡ് പ്രവേശമാണ്. വിജയ് സേതുപതി, പ്രിയമണി, സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങള്‍. ദീപിക പദുകോണ്‍, സഞ്ജയ് ദത്ത്, വിജയ് എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്ന ചിത്രം റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മ്മാണം