Latest News

കെജിഎഫിന് ശേഷം പുതിയ ചിത്രം; യാഷ് 19 ന്റെ പ്രഖ്യാപനം ഏപ്രിലില്‍; യാഷ് 19 ശങ്കറിനൊപ്പമെന്ന് സൂചന

Malayalilife
 കെജിഎഫിന് ശേഷം പുതിയ ചിത്രം; യാഷ് 19 ന്റെ പ്രഖ്യാപനം ഏപ്രിലില്‍; യാഷ് 19 ശങ്കറിനൊപ്പമെന്ന് സൂചന

ബ്രഹ്മാണ്ഡ ചിത്രം കെജിഫിന്റെ ഗംഭീര വിജയത്തിനിപ്പുറം യാഷ് ഒന്നിക്കുന്ന സംവിധായകന്‍ ആരായിരിക്കുമെന്ന ചര്‍ച്ച കുറേനാളായി സജീവമാണ്. ആഗോളതലത്തില്‍ 1100 കോടി നേടിയ 'കെജിഎഫി 2' അടുത്ത മാസം റിലീസിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നടന്‍ ഒപ്പുവച്ച പ്രോജക്ട് ഏതാണെന്നറിയാനാണ് ആരാധകര്‍ക്ക് ആകാംക്ഷ. ഏപ്രില്‍ 14ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 'യാഷ് 19' എന്നാണ് ചിത്രത്തെ ആരാധകര്‍ വിളിക്കുന്നത്.

ആരായിരിക്കും യാഷിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുക എന്ന ചോദ്യം വലിയതോതില്‍ ഉയരുന്നുണ്ട്. ഷങ്കര്‍, നര്‍ത്തന്‍ തുടങ്ങിയ സംവിധായകരുടെ പേരുകള്‍ ആണ് പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. എന്നാല്‍ ശിവ രാജ്കുമാറിനൊപ്പം ഒരു സിനിമയിലാണ് നര്‍ത്തന്‍ അടുത്തതായി പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്ന് ഏതാണ്ട് ഉറപ്പായി. 

ഷങ്കര്‍ രാംചരണ്‍ നായകനായ ഗെയിം ചെയ്ഞ്ചര്‍ എന്ന ചിത്രത്തിന്റ തിരക്കിലാണ്. ഇന്ത്യന്‍ 2ന്റെ ജോലികളും അദ്ദേഹത്തിന് ബാക്കിയുണ്ട്. അതിനാല്‍ ഈ പേരുകളില്‍ സ്ഥിരീകരണം ഇല്ല.

അതേസമയം യാഷിന്റെ അടുത്ത പ്രൊജക്ടില്‍ യാഷ് തന്നെ സംവിധായകനാകുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലായിരിക്കും യാഷ് ഈ ചിത്രം നിര്‍മ്മിക്കുകയെന്നാണ് സൂചന. മകള്‍ അയ്‌റയുടെ പേരിലാണ് യാഷിന്റെ പ്രൊഡക്ഷന്‍ ഹൗസ്. യാഷ് 19ന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

Read more topics: # യാഷ്
yash 19 film in april

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES