മലയാള സിനിമ മേഖലയിലെ തന്നെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കലക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് അഞ്ച് വർഷം പിന്നിടുമ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കലക്ടീവ്. എന്നാൽ ഇപ്പോൾ ഇങ്ങനെയോരു സംഭവം ഇനി നടക്കില്ല എന്ന് ഉറപ്പാക്കാൻ സർക്കാരും സിനിമാ വ്യവസായ രംഗത്തുള്ളവരും എന്ത് ചെയ്തുവെന്ന് ഡബ്ല്യുസിസി ചോദിച്ചു.
ഡബ്ല്യുസിസിയുടെ കുറിപ്പ്
2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം
ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു?
അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു?
എല്ലാവര്ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു.
അവള്‍ക്കൊപ്പം അതിജീവിതയ്ക്കൊപ്പം- ഡബ്ല്യൂ.സി.സി