തൊഴിലാളി ദിനത്തില്‍ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ് എന്നാണ് വിഷ്ണു കുറിച്ചത്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛന്‍..! മക്കള്‍ക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകന്‍ ആണെങ്കില്‍ സൂപ്പര്‍ സ്റ്റാറും.. എന്നിട്ടും അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..! തൊഴിലാളി ദിനാശംസകള്‍-വിഷ്ണു കുറിച്ചു.
നടനും സംവിധായകനും തിരക്കഥാ കൃത്തുമൊക്കെയായ വിഷ്ണു ഉണ്ണികൃഷ്ണന്‍ തൊഴിലാളി കുടുംബപശ്ചത്തലത്തില്‍ നിന്നും കടന്നുവന്ന് മലയാള സിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയ യുവതാരമാണ്.
നിരവധിയാളുകള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. വിനയ് ഫോര്‍ട്ട്, ജിസ് ജോയ് തുടങ്ങിയവരും വിഷ്ണുവിനെ പ്രശംസിച്ചെത്തി.
നിലവില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വിഷ്ണു. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ - ബിബിന്‍ ജോര്‍ജ് കൂട്ടുക്കെട്ടിലെ പുതിയ സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. യിവാനി എന്റടൈന്‍മെന്റിന്റെറെ ബാനറില്‍ ആരതി കൃഷ്ണ നിര്‍മിക്കുന്ന ചിത്രം രജിത്ത് ആര്‍എല്‍ , ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്