വിഷ്ണു ഉണ്ണികൃഷ്ണൻ ഇന്ത്യൻ ചലച്ചിത്ര താരവും തിരക്കഥ രചിയതാവുമാണ്. പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചു വരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രം "ശലമോൻ" ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രസിദ്ധ മെന്റലിസ്റ്റ് ആദിയാണ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യ ക്ലാപ്പ് അടിച്ചു.
ചെല്ലാനത്തിനപ്പുറം ഒരു ലോകമില്ല എന്ന ചിന്തയിൽ പള്ളിയും നാട്ടുകാര്യങ്ങളുമായി ഒതുങ്ങി കഴിയുന്ന 4 സഹോദരന്മാർ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സഹോദരന്മാരിൽ ഒരുവൻ ചെല്ലാനത്തിനപ്പുറമുള്ള ജീവിതത്തിന്റെ സുഖങ്ങൾ തേടി പോകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് നർമ്മത്തോടെ ചിത്രം അവതരിപ്പിക്കുന്നത്.
നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് ആണ് നിർമ്മിക്കുന്നത്.