2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് ഇന്ത്യൻ സിനിമയിലേക് തുടക്കം കുറിച്ച നടിയാണ് അനുഷ്ക ശർമ്മ. നടിയും ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും സോഷ്യൽ മീഡിയയുടെ ഇഷ്ട താരങ്ങളാണ്. ഇവരുടെ പ്രണയം മുതൽ ഇവരുടെ പുറകെ തന്നെയാണ് മീഡിയയും ആരാധകരും. നിരവധി ഫാൻ ഫോള്ളോവെഴ്‌സുള്ള താരങ്ങളാണ് ഇവർ. ആരാധകർക്കു അവരുടെ പുതിയ അതിഥിയുടെ വിശേഷങ്ങളുമായ് കഴിഞ്ഞ വർഷമാണ് ഇരുവരും എത്തിയത്. ഇപ്പോൾ മകളുടെ വിശേഷങ്ങൾ ചോദിച്ചു നിരവധി ആരാധകർ ത്തിയിരുന്നു. കുഞ്ഞിന്റെ സ്വകാര്യത കാരണമാണ് ഇവർ ചിത്രങ്ങൾ ഒന്നും തന്നെ പങ്കുവയ്ക്കാത്തതു എന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ തരംഗം താരങ്ങൾ പങ്കുവെച്ചിട്ടുള്ള പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ഈ പോസ്റ്റ് തന്നെയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മകള്‍ക്ക് പേരിട്ട സന്തോഷം പങ്കുവെച്ചാണ് വിരാടും അനുഷ്‌കയും ഇത്തവണ എത്തിയത്. കുഞ്ഞിന്‌റെ ചിത്രങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും വലിയ ആകാംക്ഷകളോടെയാണ് താരപുത്രിയെ കാണാന്‍ എല്ലാവരും കാത്തിരുന്നത്.
അനുഷ്‌കയ്‌ക്കൊപ്പം നില്‍ക്കാനായി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലെത്തിയിരുന്നു. മകളുടെ വരവ് കാണാൻ അച്ഛൻ ഓടി എത്തിയെന്നൊക്കെ പറഞ്ഞു നിരവധിപേരെത്തിയിരുന്നു. ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കോലിക്കൊപ്പം മകളെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് അനുഷ്ക സോഷ്യല്‍ മീഡിയയിലൂടെ മകളുടെ പേരും പങ്കുവച്ചത്. 'വാമിക' എന്നാണ് കുട്ടിയുടെ പേര്. ഇപ്പോൾ കുട്ടി വമിക തന്നെയാണ് താരം. ഞങ്ങൾ രണ്ടാളും സന്തോഷത്തിൽ ഒരുമിച്ച് ജീവിച്ചു, ഇനി ഇയാളും കൂടി ഒരുമിക്കുകയാണ് സന്തോഷമായ ജീവിതത്തിലേക്കു എന്നാണ് അനുഷ്ക ക്യാപ്ഷൻ അയി നൽകി ഇരിക്കുന്നത്. "സ്നേഹവും കടപ്പാടും ഒരു ജീവിതരീതിയാക്കിയാണ് ഞങ്ങള്‍ ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്. പക്ഷേ വാമിക അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കണ്ണുനീര്‍, ചിരി, സങ്കടം, അനുഗ്രഹം. ചെറിയ സമയദൈര്‍ഘ്യത്തില്‍ തന്നെ ഒരുപാട് വികാരങ്ങള്‍ ചിലപ്പോള്‍ മനസിലൂടെ കടന്നുപോകും. ഉറക്കം മാത്രം ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നല്‍കുന്ന ഊര്‍ജ്ജത്തിനും നന്ദി" എന്നാണ് അനുഷ്ക ഈ ചിത്രത്തിന്റെ അടിയിൽ വിശദമായി കുറിച്ചിരിക്കുന്നത്. നിരവധിപേർ കമ്മെന്റുമായി എത്തിയിരുന്നു. എന്‌റെ ലോകം ഒറ്റ ഫ്രെയിമില്‍ എന്നാണ് വിരാട് കോഹ്ലി കുറിച്ചത്.പിന്നാലെ ആശംസകളുമായി കാജല്‍ അഗര്‍വാള്‍, വാണി കപൂര്‍, ഹര്‍ദ്ദിക്ക് പാണ്ഡ്യ, സോയ അക്തര്‍, ദിയ മിര്‍സ, ഉള്‍പ്പെടെയുളളവരും എത്തി. മുന്‍പ് തങ്ങളുടെ കുഞ്ഞിന്‌റെ സ്വകാര്യതയെ മാനിക്കണമെന്നും, ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുമെന്നും കോലിയും അനുഷ്‌കയും അറിയിച്ചിരുന്നു.
പരസ്പര സ്‌നേഹത്തിലും സാന്നിദ്ധ്യത്തിലും ഞങ്ങള്‍ ഇത്രയും കാലം ഒന്നിച്ചുജീവിക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ മകള്‍ അത് പുതിയ തലത്തില്‍ എത്തിച്ചിരിക്കുന്നു. സന്തോഷം കണ്ണുനീര്‍, ചിരി, ആനന്ദം അങ്ങനെ ഓരോ വികാരങ്ങളും മിനിട്ടുകള്‍ക്കുളളില്‍ മാറി മാറി അനുഭവിക്കുന്നു. ഉറക്കം അധികമില്ലെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. മകള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുമാണ് നടിയുടെ കുറിപ്പ് അവസാനിക്കുന്നത്. ജനുവരി പതിനൊന്നിനാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തങ്ങൾ ആദ്യത്തെ കൺമണിയെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന ഇരുവരും പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനശേഷം ഉടന്‍ തന്നെ സിനിമയിലേക്ക് മടങ്ങിവരുമെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ അനുഷ്‌ക ശർമ്മ വ്യക്തമാക്കിയിരുന്നു.