സത്യന്‍ അന്തിക്കാടിനു നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്റെ കുറിപ്പ്. അച്ഛനിന്‍ നിന്നും നല്ല ഭാഗം പുറത്തെടുത്തതില്‍ നന്ദി എന്ന് വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിങ്ങനെ:
''അച്ഛനില്‍ നിന്നും വീണ്ടും നല്ലത് പുറത്തെടുത്തതിന് നന്ദി. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതുമുതല്‍ അദ്ദേഹത്തെ പരിചരിച്ചതിനു നന്ദി. ഞാന്‍ പ്രകാശനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ചിത്രം വിജയിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നു''.
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 16 വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. സിനിമ ഇറങ്ങുന്നതിനു മുമ്പ് നമ്മള്‍ പറഞ്ഞിട്ട് പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ സിനിമയോടും പ്രേക്ഷകനോടും കാണിക്കുന്ന നീതികേടായിരിക്കും അതെന്നും അതുകൊണ്ടാണ് വലിയ പബ്ലിസിറ്റി ഇല്ലാതെ ചിത്രം എത്തിയത് എന്നുമാണ് മനോരമ ന്യൂസ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.