ചലചിത്ര താരം വിനായകനെതിരെ നടപടിയെടുക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിമാനയാത്രയ്ക്കിടെ വിനായകന്‍ അധിഷേപിച്ചെന്ന് ആരോപിച്ച് ജിബി ജെയിംസ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ ബോര്‍ഡ് ചെയ്യാന്‍ നില്‍ക്കുന്നതിനിടെയാണ് പരാതിക്ക് ആസ്പദമായ രീതിയില്‍ നടന്‍ സഹയാത്രികനെ അപമാനിച്ചതെന്നാണ് പരാതി
ഇക്കഴിഞ്ഞ മേയ് 27ന് ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് യുവാവിന് നടന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
പഞ്ചാബില്‍ സ്‌കൂളില്‍ ജോലിനോക്കുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരന്‍. ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. വിമാനകമ്പനിയോട് പരാതിപ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയശേഷം പരാതിപ്പെട്ടാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെയാണ് ജിബി ഹൈക്കോടതിയെ സമീപിച്ചത്.
മോശമായ പെരുമാറ്റത്തില്‍ നടനെതിരെ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് നിര്‍ദ്ദേശം നല്‍കണമെന്നാണ് ജിബിയുടെ ഹര്‍ജി.കേസില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
മുന്‍പ് പരിപാടിയ്ക്ക് ക്ഷണിക്കാന്‍ വിളിച്ച യുവതിയോട് ഫോണിലൂടെ മോശമായി പെരുമാറിയ കേസും വിനായകന്റെ പേരിലുണ്ടായിരുന്നു. 2019 ഏപ്രിലിലാണ് കേസിനാസ്പദമായ പ്രശ്നമുണ്ടായത്. സംഭവത്തില്‍ വിനായകന് കോടതി ജാമ്യം അനുവദിച്ചിരുന്നു