തിയേറ്ററില്‍ വീണ്ടും തരംഗം തീര്‍ക്കാന്‍ തമിഴകത്ത് നിന്ന് ഒരു റീ റിലീസ് കൂടി എത്തുന്നു. ദളപതി ചിത്രം ഗില്ലിയാണ് തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ ഇത്തവണ എത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗില്ലി വീണ്ടും റിലീസ് ചെയ്യുന്നതുമായി ചര്‍ച്ചകളും മറ്റും ഉടലെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴാണ് ചിത്രത്തിന്റെ റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
ചിത്രത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇപ്പോള്‍ റീ റീലീസ് നടത്തുന്നത്. 4k ക്വാളിറ്റിയില്‍ റീമാസ്റ്റേഡ് വേര്‍ഷന്‍ ആണ് തിയേറ്ററുകളില്‍ എത്തുക. റീ റിലീസ് പ്രമാണിച്ച് ചിത്രത്തിന്റെ പ്രത്യേക ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ലോകസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തമിഴില്‍ വരും മാസങ്ങളില്‍ വലിയ റിലീസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 20 നാണ് തിരഞ്ഞെടുത്ത സെന്ററുകളില്‍ ചിത്രമെത്തുന്നത്.
വിജയ് എന്ന നടനില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള യാത്രയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച ചിത്രമാണ് ധരണി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഗില്ലി'. പ്രകാശ് രാജ്, തൃഷ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.
അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോ?ഗി ബാബു, വിടിവ ?ഗണേഷ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ദളപതി 68 നുണ്ട്.