വീഡിയോ കണ്ടവരൊക്കെ ഒരു നിമിഷം ഞെട്ടി. ഇത് സിനിമയോ യാഥാര്‍ഥ്യമോ എന്നറിയാതെ ഒരു നിമിഷം അന്തംവിട്ടുപോയി. കാട്ടില്‍ അച്ഛനും മകനും തമ്മില്‍ നല്ല പൊരിഞ്ഞ തല്ല്. അച്ഛന്‍ വിജയ് സേതുപതിയും മകന്‍ സൂര്യയും. മകനെ ഇടിച്ച് കൈ പൂട്ടി കുടുക്കിയശേഷം അവന്റെ മുടിപിടിച്ച് വലിച്ച് കീഴ്പ്പെടുത്തി വിജയ് സേതുപതി.
ഒടുവില്‍ മകന് സ്നേഹത്തോടെ ഒരു ഉമ്മ കൊടുത്തപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്. അത് സിനിമയെ വെല്ലുന്ന അഭിനയമാണെന്ന് തിരിച്ചറിഞ്ഞത്.
വിജയ് സേതുപതിയും മകന്‍ സൂര്യയും അഭിനയിക്കുന്ന സിന്ധുബന്ധിന്റെ ടീസറായിരുന്നു ഇത്. അഞ്ജലി നായികയായ ചിത്രത്തിന്റെ ഈ ടീസര്‍ ഏതായാലും വന്‍ ഹിറ്റായിരിക്കുകയാണ്.അച്ഛന്റെ കുട്ടിക്കാലം അഭിനിച്ചുകൊണ്ട് സാനും റൗഡിയിലൂടെയായിരുന്നു സൂര്യയുടെ അരങ്ങേറ്റം. എന്നാല്‍, സിന്ധുബന്ധനില്‍ കൂടുതല്‍ ശക്തമായ വേഷമായിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.