കൃതി ഷെട്ടിയും വിജയ് സേതുപതിയും ഒന്നിച്ച 2021ലെ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഉപ്പെണ്ണ. ഇതിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. ഇതിന്റെ കാരണം വിജയ് സേതുപതി വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു വര്‍ഷം മുമ്പ് നല്കിയ ഒരു തെലങ്കു ചാനലിന് നല്കിയ അഭിമുഖം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്കുകയാണ്
കൃതിയുടെ അച്ഛനായി അഭിനയിച്ച ശേഷം നായകനായി വേഷമിടാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് വിജയ് സേതുപതി പറയുന്നത്. സേതുപതി അച്ഛനും കൃതി മകളുമായി അഭിനയിച്ച ഉപ്പെണ്ണ തിയേറ്ററില്‍ വന്‍വിജയമായിരുന്നു,മികച്ച തെലുങ്ക് ചിത്രത്തിനുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്കാരവും ചിത്രം നേടിയിരുന്നു. ഇതിന് ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി നിരവധി പ്രോജക്ടുകള്‍ വന്നെങ്കിലും വിജയ് നിരസിക്കുകയായിരുന്നു.
ഹീറോയിനായി കൃതി ഷെട്ടി വന്നാല്‍ നന്നാകും എന്നായിരുന്നു ഫിലിം യൂണിറ്റ് ചിന്തിച്ചത്. നായികയുടെ ഫോട്ടോ കിട്ടിയപ്പോള്‍ അണിയറ പ്രവര്‍ത്തകരോട് തെലുങ്ക് ചിത്രത്തില്‍ അച്ഛനായി അഭിനയിച്ച കാര്യം പറഞ്ഞു. അവരുമായി റൊമാന്റിക്കായി അഭിനയിക്കാന്‍ കഴിയുമായിരുന്നില്ല. അതു കൊണ്ട് നായികയെ മാറ്റണമെന്ന് പറഞ്ഞു. എന്നായിരുന്നു അഭിമുഖത്തില്‍ വിജയ് സേതുപതിയുടെ വാക്കുകള്‍ കൃതി എനിക്ക് മകളെപ്പോലെയാണ് അവരെ നായികയായി സങ്കല്പിക്കാന് പോലുമെനിക്കാകില്ല,അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാംമോഷണം ആണ് കൃതിയുടെ പുതിയ ചിത്രം. ജിതിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവര്‍ക്കൊപ്പം കൃതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൃതിയുടെ മലയാള സിനിമയിലെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.