Latest News

ഞാന്‍ ഒരു നിരീശ്വരവാദിയാണ്, പക്ഷേ നിങ്ങള്‍ ഭസ്മം തന്നാലോ തീര്‍ത്ഥം തന്നാലോ ഞാന്‍ വാങ്ങിക്കും; കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു;  വിജയ് സേതുപതിയുടെ പഴയ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

Malayalilife
 ഞാന്‍ ഒരു നിരീശ്വരവാദിയാണ്, പക്ഷേ നിങ്ങള്‍ ഭസ്മം തന്നാലോ തീര്‍ത്ഥം തന്നാലോ ഞാന്‍ വാങ്ങിക്കും; കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു;  വിജയ് സേതുപതിയുടെ പഴയ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

സോഷ്യല്‍മീഡിയ നിറയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം നിറഞ്ഞു നില്‍കുകയാണ്. വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പറയുന്ന പ്രസംഗമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. എന്നാലിതിനൊപ്പം  തമിഴ് നടന്‍ വിജയ് സേതുപതിയുടെ വാക്കുകള്‍  ശ്രദ്ധനേടുകയാണ്.

പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടക്കം സോഷ്യല്‍മീഡിയ വഴി വീഡിയോ ഷെയര്‍ ചെയ്ത് കഴിഞ്ഞു.ഞാന്‍ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങള്‍ ഭസ്മം തന്നാല്‍ ഞാന്‍ വാങ്ങിക്കും. 
നിങ്ങള്‍ എന്തെങ്കിലും തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങി കുടിക്കും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു എന്നോടുള്ള സ്നേഹം കൊണ്ടാണല്ലോ ഒരാള്‍ അത് തരുന്നത്. ഞാന്‍ മറ്റൊരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല ,ഇത് എന്റെ ചിന്തയാണ്.അതുകൊണ്ട് ഇതാണ് ശരി എന്ന് ഞാന്‍ ആരോടും തര്‍ക്കിക്കുകയും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എല്ലാ മനുഷ്യരെ ബഹുമാനിക്കുകയും  സ്നേഹിക്കുന്നുക്കുകയും ചെയ്യുന്നു.അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതുകൊണ്ട് ഞാന്‍ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അര്‍ത്ഥം.

ഞാന്‍ എന്റെ അമ്മയോട് ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടുംപോയിരിക്കൂ എന്ന് ഞാന്‍ പറയും. ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ സമാധാനത്തോടെ പോയി വരൂ എന്ന് പറയും. ഞാന്‍ അത് നോക്കിക്കാണുന്ന വിധം മറ്റൊരു തരത്തിലാണ് ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ് അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നെന്ന് മാത്രം എന്നാണ് വിജയ് സേതുപതി പറയുന്നത്.

vijay sethupath old vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES