Latest News

വിജയ്ക്കൊപ്പം കൈയില്‍ തോക്കേന്തി പ്രഭുദേവയും പ്രശാന്തും അജ്മല്‍ അമീറും; പൊങ്കല്‍ ദിനത്തില്‍ വെങ്കട്ട് പ്രഭു ചിത്രം'ദ ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം' പോസ്റ്റര്‍ പുറത്ത്

Malayalilife
വിജയ്ക്കൊപ്പം കൈയില്‍ തോക്കേന്തി പ്രഭുദേവയും പ്രശാന്തും അജ്മല്‍ അമീറും; പൊങ്കല്‍ ദിനത്തില്‍ വെങ്കട്ട് പ്രഭു ചിത്രം'ദ ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം' പോസ്റ്റര്‍ പുറത്ത്

വിജയ് നായകനാവുന്ന ഏറ്റവും പുതിയചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമി'ന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. യുദ്ധഭൂമിയുടേതെന്ന് തോന്നിക്കുന്നതാണ് പശ്ചാത്തലം. ചിത്രത്തിന്റേതായി നേരത്തേ വന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു.

പൊങ്കല്‍ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ വിജയ് മാത്രം ആയിരുന്നെങ്കില്‍ ഇത്തവണ പ്രശാന്ത്, വിജയ്, അജ്മല്‍ എന്നിവരും പോസ്റ്ററിലുണ്ട്. ഈ നാല്‍വര്‍ സംഘം കയ്യില്‍ തോക്കേന്തി നില്‍ക്കുന്നതാണ് പോസ്റ്ററില്‍.

ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുക. ഒരു കഥാപാത്രം പത്തൊന്‍പത് വയസുകാരനാണ്.ടൈം ട്രാവല്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.  േക്ലീന്‍ ഷേവ് ലുക്കില്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്ന വിജയിന്റെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. 

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനും തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.
2023 നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. തായ്ലന്‍ഡ്, ചെന്നൈ ഷെഡ്യൂളിന് ശേഷം ശ്രീലങ്ക, രാജസ്ഥാന്‍, തുടര്‍ന്ന് ഇസ്താംബുള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vijay new movie the greatest of all time poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES