തമിഴ്റോക്കേഴ്സിനു മുന്നില്‍ വീണ്ടും മുട്ടുമടക്കി സിനിമ. ഇന്നലെ റിലീസ് ചെയ്ത വിജയ്-മുരുകദോസ് ചിത്രം 'സര്‍ക്കാര്‍' ആണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പിറക്കുമെന്ന വെല്ലുവിളി ഉയര്‍ത്തിയിരുന്നു ഇതിനു എന്നാല്‍ തീയറ്റര്‍ പ്രിന്റാണ് റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പ്രചരിപ്പിച്ചത്. വ്യാജ പതിപ്പുകള്‍ തടയാന്‍ തമിഴ് സിനിമാ സംഘടനകള്‍ ശക്തമായ നടപടികളെടുക്കുന്നുണ്ടെങ്കിലും തമിഴ്റോക്കേഴ്സിനെ തടയാന്‍ ഇതുവരെ ആയിട്ടില്ല.
തമിഴിനു മാത്രമല്ല ഇന്ത്യന്‍ സിനിമകള്‍ക്കും, ഹോളിവുഡിനും വരെ തമിഴ്റോക്കേഴ്സിനെ ഭയമായി കഴിഞ്ഞു. പൈറസി തടയാനുള്ള നിയമങ്ങളും നടപടികളും ശക്തമായി നടക്കുന്നുണ്ടെങ്കിലും തമിഴ്റോക്കേഴ്സിനെ ഒന്നും ചെയ്യാനായിട്ടില്ല. അടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത് സൂര്യ-സെല്വരാഘവന് ചിത്രം എന്ജികെയ്ക്കെതിരെയാണ്.