Latest News

വ്യക്തിപരമായി എടുക്കരുത്; ബാബുരാജിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം'; ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ; ഫേസ്ബുക്ക് കുറിപ്പുമായി വിജയ് ബാബു 

Malayalilife
 വ്യക്തിപരമായി എടുക്കരുത്; ബാബുരാജിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം'; ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ; ഫേസ്ബുക്ക് കുറിപ്പുമായി വിജയ് ബാബു 

താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒഴിയുന്നില്ല. തെരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കുന്നതിനെതിരെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നയാണ്. അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും ബാബുരാജ് വിട്ടുനില്‍ക്കണമെന്നാണ് വിജയ് ബാബു പറയുന്നത്. 

ബാബുരാജിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും തനിക്ക് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ വിട്ടുനിന്നതായും വിജയ് ബാബു പ്രതികരിച്ചു. തന്റെ അഭിപ്രായം വ്യക്തിപരമായി എടുക്കരുതെന്നും ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെയെന്നും വിജയ ബാബു ഫേസ്ബുക്കില്‍ കുറിച്ചു. 

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: 'എനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഞാന്‍ വിട്ടുനിന്നു. 
ബാബുരാജിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ അമ്മ തിരഞ്ഞെടുപ്പില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കണം. കേസുകളില്‍ അദ്ദേഹം നിരപാധിത്തം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടനയെ നയിക്കാന്‍ നിങ്ങളെപ്പോലെ കഴിവുള്ള നിരവധി ആളുകള്‍ ഉള്ളപ്പോള്‍ തിടുക്കം എന്തിനാണ്. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും ഞാന്‍ കരുതുന്നു.

vijay babu about baburaj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES