ഇന്ന് നിനക്ക് 18 വയസ് തികയും; അമ്മ ഇപ്പോഴും ഹൃദയത്തിന്റെ തകര്‍ന്ന കഷണങ്ങള്‍ ശേഖരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്;മകളുടെ ജന്മദിനത്തില്‍ ഫാത്തിമ വിജയ് ആന്റണിയുടെ കുറിപ്പ്

Malayalilife
ഇന്ന് നിനക്ക് 18 വയസ് തികയും; അമ്മ ഇപ്പോഴും ഹൃദയത്തിന്റെ തകര്‍ന്ന കഷണങ്ങള്‍ ശേഖരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്;മകളുടെ ജന്മദിനത്തില്‍ ഫാത്തിമ വിജയ് ആന്റണിയുടെ കുറിപ്പ്

ഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സിനിമാ ലോകത്തെ ഒട്ടാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു വിജയ് ആന്റണിയുടെ മകള്‍ മീര വിജയ് ആന്റണി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പുറത്ത് വന്നത്. മരിക്കുമ്പോള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു മീര. വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ തമിഴകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വിജയ് ആന്റണിയുടെ ഭാര്യയും നിര്‍മാതാവുമായ ഫാത്തിമ വിജയ് ആന്റണി. എക്‌സിലാണ് മകളെ കുറിച്ച് ഫാത്തിമ എഴുതിയത്.

ഇപ്പോഴും തകര്‍ന്ന ഹൃദയത്തിന്റെ ഭാഗവുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് താനെന്നാണ് ഫാത്തിമ കുറിച്ചത്. ''മീര നീ നല്ലതും വികൃതി നിറഞ്ഞതുമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു. നിനക്ക് ഒരുപാട് പദ്ധതികള്‍ ഉണ്ടായിരുന്നു... എന്നാല്‍ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. ഇന്ന് നിനക്ക് 18 വയസ് തികയുമ്പോള്‍ അമ്മ ഇപ്പോഴും ഹൃദയത്തിന്റെ തകര്‍ന്ന കഷണങ്ങള്‍ ശേഖരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്. ജന്മദിനാശംസകള്‍ മീര വിജയ് ആന്റണി... മിസ് ഐ തങ്കം...'' എന്നാണ് ഫാത്തിമ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കുറിച്ചത്. 

നിരവധി ആരാധകര്‍ ഫാത്തിമയ്ക്ക് ആശ്വാസ വാക്കുകള്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. മകളുടെ മരണശേഷം അവളുടെ പേര് കൂടി തന്റെ പേരിനൊപ്പം ഫാത്തിമ ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ നില്‍ക്കുന്നത്. മകളുടെ ഓര്‍മകള്‍ വരുമ്പോള്‍ ഇടയ്ക്ക് മീരയുടെ ചിത്രങ്ങളും കുറിപ്പും ഫാത്തിമ പങ്കുവെക്കാറുണ്ട്. മീരയെ കൂടാതെ ലാറ എന്നൊരു മകള്‍ കൂടി ഫാത്തിമയ്ക്കുണ്ട്.

vijay antonys wife fatima note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES