Latest News

പുതിയ ചിത്രത്തിന്റെ പ്രമോഷനായി പട്‌നയിലെ കോളേജിലെത്തിയ വിജയ് ദേവരക്കൊണ്ടയെ കാണാനായി തടിച്ച് കൂടിയത് ആയിരക്കണക്കിന് പേര്‍; ആള്‍ക്കുട്ടത്തെ നിയന്ത്രിക്കാന്‍ സംഘാടകര്‍ ബുദ്ധിമുട്ടിയതോടെ പരിപാടി ഉപേക്ഷിച്ച് നടന്‍ മടങ്ങി; മുംബൈയ്ക്ക് പിന്നാലെ ആരാധക ബാഹുല്യം വിജയ് ദേവര കൊണ്ടയെ വീണ്ടും വലയ്ക്കുമ്പോള്‍

Malayalilife
പുതിയ ചിത്രത്തിന്റെ പ്രമോഷനായി പട്‌നയിലെ കോളേജിലെത്തിയ വിജയ് ദേവരക്കൊണ്ടയെ കാണാനായി തടിച്ച് കൂടിയത് ആയിരക്കണക്കിന് പേര്‍; ആള്‍ക്കുട്ടത്തെ നിയന്ത്രിക്കാന്‍ സംഘാടകര്‍ ബുദ്ധിമുട്ടിയതോടെ പരിപാടി ഉപേക്ഷിച്ച് നടന്‍ മടങ്ങി; മുംബൈയ്ക്ക് പിന്നാലെ ആരാധക ബാഹുല്യം വിജയ് ദേവര കൊണ്ടയെ വീണ്ടും വലയ്ക്കുമ്പോള്‍

വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിലാകെ ആരാദകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരക്കൊണ്ട.താരത്തിനെ കാണാനായി ആരാധകര്‍ തടിച്ചുകൂടുന്നത് പതിവ് കാഴ്ചയാണ്. ആരാധകരുടെ അതിരുവിട്ട സ്നേഹപ്രകടനവും പെരുമാറ്റവുമെല്ലാം താരങ്ങള്‍ക്ക് പലപ്പോഴും വിനയാകാറുണ്ട്. ഇപ്പോള്‍ ആരാധകരുടെ തള്ളിക്കയറ്റം മൂലം പരിപാടികളില്‍ പൊലും പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിജയ് ദേവരകൊണ്ട.

പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ നടത്താനാകാതെ താരം മടങ്ങിപ്പോയിരിക്കുകയാണ്. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
താരത്തെ കാണാനായി ആരാധകര്‍ തടിച്ചുകൂടിയതോടെയാണ് പരിപാടിയില്‍ പങ്കെടുക്കാതെ വിജയ്ക്ക് തിരിച്ചുപോകേണ്ടി വന്നത്. പട്നയിലാണ് സംഭവം. 'തന്റെ പുതിയ ചിത്രമായ ലൈഗറിന്റെ പ്രചരണാര്‍ത്ഥമാണ് വിജയ് കോളേജിലെത്തിയത്.

ആയിരക്കണക്കിന് ആരാധകര്‍ ഇരമ്പിയെത്തിയതോടെ ഇവരെ നിയയന്ത്രിക്കാന്‍ സംഘാടകര്‍ പ്രയാസപ്പെട്ടു. ഇതോടെ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി താരം ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ഫിലിം ട്രാക്കര്‍ രമേഷ് ബാല സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മുംബയില്‍ നടന്ന പ്രചരണ പരിപാടിയും ആരാധകരുടെ തള്ളിക്കയറ്റം കാരണം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

പുരി ജഗന്നാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ലൈഗര്‍. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക. ഓഗസ്റ്റ് 25 ന് ചിത്രം റിലീസ് ചെയ്യും.ചായക്കടക്കാരനില്‍ നിന്ന് ലാസ് വേഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗര്‍ പറയുന്നത്.

vijay Deverakonda leaves Liger event in Patna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES