തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മഹാബലിപുരത്ത് വെച്ച് ആണ് വിവാഹം. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഗ്നേഷ് ശിവൻ പ്രതിശ്രുത വധുവായ നയൻതാരയ്ക്ക് വേണ്ടിയെഴുതിയ ഇൻസ്റ്റഗ്രാം കുറിപ്പാണ് ചർച്ചയായിരിക്കുന്നത്.
‘ഇന്ന് ജൂൺ 9…ദൈവത്തിനും, പ്രപഞ്ചത്തിനും, എന്റെ പ്രിയപ്പെട്ട മനുഷ്യർക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും, നല്ല നിമിഷങ്ങളും, ചില നല്ല യാദൃശ്ചികതകളും, അനുഗ്രഹങ്ങളും, എന്നുമുള്ള ചിത്രീകരണവും, പ്രാർത്ഥനയുമാണ് ജീവിതം അത്രമേൽ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. എന്റെ തങ്കമേ… നീ മണിക്കൂറുകൾക്കം തന്നെ മണ്ഡപത്തിലേക്ക് വരുന്നത് കാണാൻ അതിയായ ആകാംക്ഷ. നല്ലത് വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു’.
നയൻസ് വിക്കി വിവാഹത്തിന് തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതിനോടകം തന്നെ വിവാഹത്തിന് പങ്കെടുക്കാനായി രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. നയതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകന്‍ ഷാരൂഖ് ഖാന്‍ എത്തിയേക്കുമെന്നും സൂചനകൾ ഉണ്ട്.