Latest News

'ജോണി കൊതിയാ വാ പൊളിക്കുന്നോ'; ചീങ്കണ്ണിക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ബോളിവുഡ് റാണി വിദ്യ ബാലന്‍; ഫ്ളോറിഡയിലെ അവധിക്കാല ആഘോഷത്തിനിടെ താരത്തിന്റെ സാഹസം കണ്ട് അമ്പരന്ന് ആരാധകര്‍

Malayalilife
'ജോണി കൊതിയാ വാ പൊളിക്കുന്നോ'; ചീങ്കണ്ണിക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ബോളിവുഡ് റാണി വിദ്യ ബാലന്‍; ഫ്ളോറിഡയിലെ അവധിക്കാല ആഘോഷത്തിനിടെ താരത്തിന്റെ സാഹസം കണ്ട് അമ്പരന്ന് ആരാധകര്‍

മൈ ഡിയർ ജഗ്ഗൂ' എന്ന് പറഞ്ഞ് മുതല കുഞ്ഞുങ്ങൾക്ക് തീറ്റ ഇട്ട് കൊടുക്കുന്ന ജോസ് പ്രകാശിനെ നമ്മൾ പഴയ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഈ സാഹസം കാട്ടുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ നേരത്തെയായിരുന്നെങ്കിൽ വായടച്ച് നിൽക്കേണ്ടി വന്നേനെ. എന്നാലിപ്പോൾ ഈ റെക്കോർഡും തകർത്തിരിക്കുകയാണ് ബോളിവുഡിന്റെ താരറാണി വിദ്യാ ബാലൻ.

ബാലിയിൽ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ഫ്‌ളോറിഡയിൽ നിന്നുള്ള പുത്തൻ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെച്ചിരിക്കുന്നത്. അതിൽ ഏറെ ഹിറ്റായത് കുളത്തിൽ കിടക്കുന്ന ചീങ്കണ്ണിയക്ക് കമ്പിൽ തീറ്റകൊളുത്തി നൽകുന്ന വീഡിയോയാണ്. വിദ്യാ ബാലന്റെ ഈ സാഹസം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുള്ളാണ് വിദ്യ എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റ്.

വിദ്യയുടെ വീഡിയോയ്ക്ക് ബോളിവുഡിൽ നിന്ന് മാത്രമല്ല മലയാളകളും കമന്റുമായി എത്തിയിട്ടുണ്ട്. മുതല കുഞ്ഞിന് തീറ്റ കൊടുക്കുന്ന ജോസ് പ്രകാശിന്റെ ആ പഴയ ഡയലോഗും വിദ്യയും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും താരത്തിന്റെ സാഹസികമായ വീഡിയോ വൈറലായിട്ടുണ്ട്. 2017 പുറത്തു വന്ന തുമാരി സുലുവായിരുന്നു വിദ്യയുടെ പുറത്തു വന്ന ചിത്രം.

പ്രമുഖ ഗണിത ശാസ്ത്രജ്ഞ ശകുന്തള ദേവിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് വിദ്യ ഇപ്പോൾ അഭിനയിക്കുന്നത്. കൂടാതെ ഇന്ദിര ഗാന്ധിയായും ഒരു ചിത്രത്തിൽ താരം എത്തുന്നുണ്ട്.

vidya balan and her pet crocodiles

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES